കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹൈദരാബാദ് എഫ്.സിയിലേക്ക്
ലോണിലാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.
കേരളബ്ലാസ്‌റ്റേഴ്‌സ് താരം സൈത്യാസെൻ സിങ് ഇനിയുള്ള മത്സരങ്ങളിൽ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി പന്ത് തട്ടും. ലോണിലാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം പകരക്കാരനായോ മറ്റോ ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായി ആരെങ്കിലും എത്തുമോ എന്ന് വ്യക്തമല്ല
2019ലാണ് സെയ്ത്യാസൺ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. തുടർന്ന് നിരവധി മത്സരങ്ങളിൽ താരം ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഐ.എസ്.എൽ സീസണിൽ താരത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചില മത്സരങ്ങളിൽ പകരക്കാരനായി മാത്രമാണ് സെയ്ത്യാസൺ കളത്തിലെത്തിയത്.
29 വയസ്സുകാരനായ സെയ്ത്യാസൺ ഡൽഹി ഡയനാമോസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ഐ.എസ്.എൽ ടീമുകൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
അതേസമയം എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം ജംഷഡ്പൂർ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. സീസണിൽ ഒരു തോൽവി മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ജയിച്ചും സമനില പിടിച്ചുമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ആദ്യ നാലിൽ എത്തിയിരിക്കുന്നത്. എഫ്.സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഞായറാഴ്ചയാണ് മത്സരം.
We can confirm that @i_seityasen has joined Hyderabad FC on a short term loan deal.
— K e r a l a B l a s t e r s F C (@KeralaBlasters) December 29, 2021
We wish Seitya all the best for his stint with HFC! 🤝🏼💛#YennumYellow #KBFC #കേരളബ്ലാസ്‌റ്റേഴ്‌സ്