ബാഴ്സക്കെന്ത് ബൊറൂഷ്യ; ജര്‍മന്‍ കരുത്തരെ നാലടിയില്‍ വീഴ്ത്തി
ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് പി.എസ്.ജി


യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണക്കും പി.എസ്.ജിക്കും തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ തരിപ്പണമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ പി.എസ്.ജി തോൽപ്പിച്ചു.
സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ ഏകപക്ഷീയമായാണ് ബാഴ്‌സ ജയിച്ച് കയറിയത്. റോബർട്ട് ലെവന്റോവ്‌സ്‌കി ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ലമീൻ യമാലും റഫീന്യയും വലകുലുക്കി. കളത്തിലും കണക്കിലുമൊക്കെ കറ്റാലന്മാരുടെ അപ്രമാദിത്വമായിരുന്നു ഇന്നലെ മൈതാനത്ത്. കളിയിൽ 61 ശതമാനം നേരവും പന്ത് കൈവശം വച്ച ബാഴ്‌സ പത്ത് ഓൺ ടാർഡജറ്റ് ഷോട്ടുകളാണ് ഉതിർത്തത്.
സ്വന്തം തട്ടകമായ പാർക് ഡെ പ്രിൻസസിലാണ് പി.എസ്.ജി മിന്നും ജയം കുറിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലൂയിസ് എൻട്രിക്കെയുടെ കുട്ടികളുടെ തകർപ്പൻ കംബാക്ക്. ഡെസിറെ ഡോ, ക്വിച്ച ക്വരട്‌സ്‌കേലിയ, നൂനോ മെന്റിസ് എന്നിവരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. കളിയിൽ 76 ശതമാനം നേരവും പന്ത് കൈവശം വച്ച പി.എസ്.ജി പത്ത് ഓൺ ടാർജറ്റ് ഷോട്ടുകളാണ് ഉതിർത്തത്.