ദുബൈ അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മലയാളിയെ ആദരിച്ചു
ദുബൈ: അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ച്, മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി വിദ്യാര്‍ത്ഥി, ഹാഫിള് സൈനുല്‍ ആബിദീനെ ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
അള്‍ജീരിയയില്‍ നിന്നുള്ള ബൂബക്കര്‍ അബ്ദുല്‍ ഹാദിക്കാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം. ദുബൈ അല്‍ മംസാറിലെ ഹാളില്‍ നടന്ന സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
നിരവധി രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍, സൈനുല്‍ ആബിദീന്‍ മികച്ച പ്രകടനത്തോടെ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരുന്നത്. കോഴിക്കോട് സ്വദേശിയായ സൈനുല്‍ ആബിദീന്‍ ജാമിയ മര്‍കസ് വിദ്യാര്‍ത്ഥിയാണ്.
ഇ.സി.എച്ചിന്റെ ദുബൈ അല്‍ ഖിസൈസിലെ പുതിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിസിനസ് ഓപ്പറേഷന്‍സ് മേധാവി പി.എം അബ്ദുറഹിമാന്‍ പൊന്നാട അണിയിച്ചു. മാനേജര്‍ ജംഷാദ് അലി സൈനുല്‍ ആബിദീന് കാഷ് അവാര്‍ഡ് കൈമാറി. ചടങ്ങില്‍ ദുബൈ മര്‍കസ് ജനറല്‍ സെക്രട്ടറി യഹ്യ സഖാഫി, റസ്സല്‍ സിയാലി, ഫാരിസ് ഫൈസല്‍, എന്നിവര്‍ സംസാരിച്ചു. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍നിന്നാണ് സെനുല്‍ ആബിദീന്‍ അവാര്‍ഡ് സ്വീകരിച്ചത്.