സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ 15 മിനുറ്റാണ് വൈദ്യുത നിയന്ത്രണം
Update: 2022-04-28 13:43 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ 15 മിനുറ്റാണ് വൈദ്യുത നിയന്ത്രണം. ഇന്ന് മുതൽ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം.
ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.പീക്ക് അവറിൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6.30 മണി മുതൽ 11 വരെയാണ് നിയന്ത്രണം. ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ
ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ നിയന്ത്രണം കൂടുതൽ സമയത്തിലേക്ക് നീട്ടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള വൈദ്യുത നിയന്ത്രണമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.