ആഴക്കടലിലെ അത്ഭുത ലോകം കണ്ടിട്ടുണ്ടോ!
കാറ്റിൽ ഇളകി മറിയുന്ന ചെടി കണക്കെയുള്ള കടൽ ജീവിയായ അനിമോണുകൾക്കുള്ളിൽ ഒളിച്ച് കളിക്കുന്ന കാർട്ടൂൺ സിനിമകളിൽ കണ്ടു പരിച്ചയിച്ച 'നീമോ' എന്ന കഥാപാത്രമായ ക്ലൗൺ മത്സ്യങ്ങളെയും മനോഹരങ്ങളായ എയ്ഞ്ചൽ - സീബ്ര മത്സ്യങ്ങളെയും തൊട്ടു തഴുകി ഡൈവ് ചെയ്യാം.
സ്കൂബ ഡൈവിങ് എന്ന് കേള്‍ക്കാത്തവരുണ്ടാകില്ല. പക്ഷേ സ്കൂബ ഡൈവിങ് ചെയ്തവര്‍ ചുരുക്കമായിരിക്കും. ബീച്ചില്‍ മുട്ടൊപ്പം തിരയില്‍ കളിക്കുന്നതു പോലെയല്ല, ആഴക്കടലിലേക്ക് ഊളിയിടുന്നത്. അത് കുറച്ചൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ്. കടലിന്‍റെ അടിത്തട്ടിലേക്കുള്ള യാത്രയാണ് സ്കൂബ ഡൈവിങ്. സ്കൂബ (scuba) എന്നാൽ self contained underwater breathing apparatus എന്നാണ്. scubaയാണ് നമ്മളെ വെള്ളത്തിൽ ശ്വാസം എടുക്കാൻ സഹായിക്കുന്നത്. സുരക്ഷാ ജാക്കറ്റും എയര്‍ സിലിണ്ടറും ധരിച്ചാണ് ഡൈവിങിന് ഇറങ്ങുന്നത്. ഈ എയർ സിലിണ്ടറിൽ 20 ശതമാനം മാത്രമേ ഓക്സിജനുണ്ടാവുകയുള്ളു. ബാക്കി നൈട്രജനാണ്. ഇതിന് 10-17 കിലോ ഭാരം ഉണ്ടെങ്കിലും വെള്ളത്തിൽ ഇറങ്ങി കഴിയുമ്‌ബോൾ അത്ര ബുദ്ധിമുട്ട് അനുഭവപ്പെടില്ല. സിലിണ്ടറിൽനിന്നും ഒരു കുഴലിന്റെ അറ്റത്ത് ഘടിപ്പിച്ച മൗത്ത് പീസ് പല്ല് കൊണ്ട് കടിച്ചു പിടിച്ച്, അതിൽ കൂടി വേണം ശ്വാസം എടുക്കാനും വിടാനും.
ഡൈവിങ് ചെയ്യുമ്‌ബോൾ കൂടേ ഒരു ഡൈവർ ഉണ്ടാകും. ഈ ബഡ്ഡിയാണ് നമ്മളെ നയിക്കുന്നത്. അത് കൊണ്ട് തന്നെ നീന്തൽ അറിയേണ്ട ആവശ്യവുമില്ല. നമ്മൾ വെറുതേ കിടന്നു കൊടുത്താൽ മതി. മാസ്‌ക് ധരിക്കുനതിനാല്‍ മൂക്കിലൂടെ ശ്വാസം വലിക്കാൻ പറ്റില്ല. വായിൽ കൂടി ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ശ്വസിക്കേണ്ടത്. ആദ്യം ശ്വസിക്കാൻ പരിശീലനം ലഭിക്കും. പിന്നീട് വെള്ളത്തിനടിയിൽ ആശയവിനിമയ ആവശ്യങ്ങൾക്കായി ചില hand signals പഠിപ്പിക്കും.
അത് കഴിഞ്ഞ് മൂന്നു സ്‌കിൽ പഠിപ്പിക്കും.. വായിൽ വെള്ളം കയറിയാൽ ചെയ്യേണ്ടത്, മാസ്‌കിനുള്ളിൽ വെള്ളം കയറിയാൽ ചെയ്യേണ്ടത്, പിന്നെ വെള്ളത്തിന് അടിയിൽ പോകുമ്‌ബോൾ ഉണ്ടാകാവുന്ന ചെവി വേദന പരിഹരിക്കനുള്ള ടെക്നിക്ക്. ഇതും കഴിഞ്ഞ് അധികം ആഴം ഇല്ലാത്തിടത്ത് പഠിപ്പിച്ച കാര്യങ്ങൾ ചെയ്തു നോക്കിക്കും. എന്നിട്ടാണ് അങ്കത്തട്ടിൽ ഇറക്കുന്നത്. കടലിന്റെ 3-5 മീറ്റർ വരെ ആഴത്തിൽ നമ്മൾ സഞ്ചരിക്കും. 30 - 45 മിനിറ്റ് സമയമാണ് സാധാരണ ഡൈവിങ് ചെയ്യുന്നത്. ക്ലാസ്സും പരിശീലനവും എല്ലാം കൂടി 1 മണിക്കൂർ സമയം വേണ്ടി വരും. 3000 മുതൽ 5000 രൂപ വരെയാണ് സ്‌കൂബക് ഈടാക്കുന്നത്. ആന്തമാനിലെ ഹാവ് ലോകിന് പുറമേ , നീൽ ഐലന്റ് , നോർത്ത് ബേ തുടങ്ങിയ ഇടങളിലും സ്കൂബ ഡൈവിന് സൗകര്യമുണ്ട്.
കടലിന്റെ അടിത്തട്ടിൽ സ്‌കൂബ ഡൈവറെ കാത്തിരിക്കുന്നത് വിസ്മയകരമായ കാഴ്ചകളാണ്. പലതരം ആകൃതിയിലും തരത്തിലുമുള്ള കോറലുകളിലൂടെ അതിശയക്കാഴ്ചകൾ. കാറ്റിൽ ഇളകി മറിയുന്ന ചെടി കണക്കെയുള്ള കടൽ ജീവിയായ അനിമോണുകൾക്കുള്ളിൽ ഒളിച്ച് കളിക്കുന്ന കാർട്ടൂൺ സിനിമകളിൽ കണ്ടു പരിച്ചയിച്ച 'നീമോ' എന്ന കഥാപാത്രമായ ക്ലൗൺ മത്സ്യങ്ങളെയും മനോഹരങ്ങളായ എയ്ഞ്ചൽ - സീബ്ര മത്സ്യങ്ങളെയും തൊട്ടു തഴുകി ഡൈവ് ചെയ്യാം. കൈക്കുടന്നയിൽ വന്നു നിൽക്കുന്ന ജെല്ലി ഫിഷും കടൽ തറയിൽ വിശ്രമിക്കുന്ന അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വ്യത്യസ്ത തരം കടൽവെള്ളരികളും (Sea Cucumber) കടൽ പായലുകളും മനോഹരമായ മയിൽ പീലി വർണ്ണത്തിൽ മിഴികളടച്ച് തുറക്കും പോലെ പാറകളിൽ ഒട്ടിപ്പിടിച്ച് വളരുന്ന ജയന്റ് ക്ലാമുകളും (Giant clam) മുള്ളുകളും പൂക്കളുമൊക്കെ പോലുള്ള പേരറിയിത്ത പലതരം ജീവികളും കാഴ്ചയുടെ വിസ്മയങ്ങൾ തീർക്കും. പായലുകളിലും പവിഴപ്പുറ്റുകളിലും തൊടാൻ ശ്രമിക്കുന്നത് അപകടം പിടിച്ച പണിയാണ്. വിസ്മയക്കാഴ്ചകളിൽ മതിമറക്കുമ്പോൾ ശ്വാസോച്ഛ്വാസം കൃത്രിമമാണെന്നും അതുമായി ബന്ധപ്പെട്ട ആകുലതകളും വിസ്മരിച്ചു പോകും.
Camera : മുഹമ്മദ് ഷബിൽ
Report : നസ്രീന ഇല്യാസ് | റിസേർച്ച് സ്‌കോളർ , കണ്ണൂർ യൂ. സിറ്റി
സ്ഥലം :- അന്തമാനിലെ ഹാവ് ലോക് ദ്വീപ്