നാടന്‍ വേണോ, അതോ ഇറാനിയനോ? തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനി വിളവെടുപ്പ് നടത്തി യുവകര്‍ഷകന്‍
Update: 2021-05-06 03:57 GMT
കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ലാലുപ്രസാദാണ് രണ്ടരയേക്കറില്‍ തണ്ണിമത്തന്‍ കൃഷിയില്‍ വിജയം കൈവരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ നാട്ടുകാരും കച്ചവടക്കാരും നേരിട്ടെത്തിയാണ് തണ്ണിമത്തന്‍ വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഒരേക്കറിലായിരുന്നു തണ്ണിമത്തന്‍ കൃഷി നടത്തിയതെങ്കില്‍ കൃഷിയിലെ വലിയ വിജയത്തെ തുടര്‍ന്ന് ഇപ്രാവശ്യം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു.