തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മെയ് 11നാണ് വിചാരണക്കോടതി തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്

Update: 2021-05-25 15:53 GMT
Advertising

ലൈംഗികപീഡനക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവാ സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മെയ് 11നാണ് വിചാരണക്കോടതി തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.

വിധിക്കെതിരെ മുംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെന്ന് ഗോവ അഡ്വക്കറ്റ് ജനറല്‍ ദേവീദാസ് പാങ്ങം പറഞ്ഞു. ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ദേവീദാസ് പറഞ്ഞു.

തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. തേജ്പാല്‍ കുറ്റക്കാരനാണെന്നതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2013 നവംബര്‍ ഏഴിനാണ് തേജ്പാല്‍ ഗോവയിലെ ഒരു ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് തെഹല്‍കയിലെ തേജ്പാലിന്റെ സഹപ്രവര്‍ത്തകയായിരുന്ന യുവതി ആരോപണമുന്നയിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News