ബംഗാളില്‍ കോവിഡ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു

സിന്‍ഹയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഖം രേഖപ്പെടുത്തി. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാണ് പശ്ചിമബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്.

Update: 2021-04-26 06:29 GMT
Editor : rishad | By : Web Desk
Advertising

പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഖര്‍ദാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് കാജല്‍ സിന്‍ഹ. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 59കാരനായ സിന്‍ഹക്ക് മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു കോവിഡ് ബാധിച്ചിരുന്നത്.

സിന്‍ഹയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഖം രേഖപ്പെടുത്തി. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാണ് പശ്ചിമബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. നേരത്തെ സംയുക്ത മോര്‍ച്ച സ്ഥാനാര്‍ത്ഥിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു ഈ രണ്ട് സ്ഥാനാര്‍ത്ഥികളും. ഇരുവരുടെയും മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും മുമ്പെയായിരുന്നു മരണം. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,889 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം കൂടിയായിരുന്നു ഞായറാഴ്ച.

അതേസമയം പശ്ചിമ ബംഗാളിൽ ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 5 ജില്ലകളിലെ 34 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 2011ലും 2016ലും ഇടത്- കോൺഗ്രസ് മുന്നണിയും ടി.എം.സിയും പങ്കിട്ടെടുത്തിരുന്ന മണ്ഡലങ്ങളാണിവ. ഒരു സീറ്റ് പോലും നേരത്തെ നേടാതിരുന്ന ബി.ജെ.പി 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിൽ ലീഡ് ഉയർത്തിയിരുന്നു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News