ശത്രുക്കളെ ലക്ഷ്യമിട്ട് ഹമാസ് ഉപയോഗിക്കുന്ന ചുവന്ന ത്രികോണ ചിഹ്നം നിരോധിച്ച് ജർമനി

യൂറോപ്പിൽ ഏറ്റവുമധികം ഫലസ്തീനികൾ താമസിക്കുന്ന നഗരമാണ് ബെർലിൻ

Update: 2024-07-08 09:38 GMT
Advertising

ബെർലിൻ: ഹമാസി​ന്റെ സായുധ വിഭാഗമായ അൽഖസ്സാം ബ്രഗേഡ്സ് വിഡിയോകളിലും ​ഗ്രാഫിറ്റിയിലും ശത്രുക്കളെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ചുവന്ന വിപരീത ത്രികോണ ചിഹ്നം നിരോധിച്ച് ജർമൻ പാർലമെന്റ്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയനും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ചുവന്ന ത്രികോണം നരോധിക്കാൻ അടിയന്തര പ്രമേയം കൊണ്ടുവരികയായിരുന്നു.

ഈ ചിഹ്നം ജൂതർക്കും ഇസ്രായേലിന്റെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും പ്രതിജ്ഞാബദ്ധരായ ജനങ്ങൾക്കും ഭീഷണിയാണെന്നും പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് നരോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ പാർട്ടികളായ ഗ്രീൻസ്, ലെഫ്റ്റ്, എ.എഫ്.ഡി എന്നിവ പ്രമേയത്തെ എതിർത്തു.

യൂറോപ്പിൽ ഏറ്റവുമധികം ഫലസ്തീനികൾ താമസിക്കുന്ന സ്ഥലമാണ് ജർമൻ തലസ്ഥാനമായ ബെർലിൻ. ഒക്ടോബർ ഏഴിന് ശേഷം  നിരവധി തവണ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ പ്രതിഷേധങ്ങൾ നിരോധിക്കുകയും നിരവ​ധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരാണ് ജർമൻ സർക്കാർ.

ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ ഫ്രീ യൂനിവേഴ്സിറ്റിയിൽനിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ട ബെർലിൻ മേയറെയും മറ്റു ഇസ്രായേൽ അനുകൂല അക്കാദമിക് വിദഗ്ധരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ട് ചുവന്ന ത്രികോണ ആകൃതിയിലുള്ള ചിഹ്നം സമരക്കാർ ഉപയോഗിച്ചിരുന്നു. ഫലസ്തീന്റെ പതാകയിലുള്ള ത്രികോണ ചിഹ്നമാണ് അൽ ഖസ്സാം ബ്രിഗേഡ്സ് ഉപയോഗിക്കുന്നതെന്ന് ചിലർ വാദിക്കുന്നുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News