സ്പാനിഷ് - പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു
2010ലെ സാഹിത്യ നൊബേൽ പുരസ്കാര ജേതാവാണ്.
Update: 2025-04-14 06:31 GMT


ലിമ: സ്പാനിഷ് - പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മൂത്ത മകൻ അൽവാരോ ആണ് എക്‌സിലൂടെ മരണവാർത്ത അറിയിച്ചത്. മറ്റു മക്കളായ ഗോൺസാലോ, മോർഗാന എന്നിവരും സന്ദേശത്തിൽ ഒപ്പുവെച്ചിരുന്നു.
2010ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയിരുന്നു. ദ ഗ്രീൻ ഹൗസ്, ദ ടൈം ഓഫ് ദ ഹീറോ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ.
It is with deep sorrow that we announce that our father, Mario Vargas LLosa, passed away peacefully in Lima today, surrounded by his family.@morganavll pic.twitter.com/c6HgEfyaIe
— Álvaro Vargas Llosa (@AlvaroVargasLl) April 14, 2025