Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ജെറുസലേം: ലെബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അമേരിക്കയും ഫ്രാൻസും മുന്നോട്ടുവെച്ച ലബനാൻ വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന സൂചനകൾക്ക് പിന്നാലെയാണ് നെതന്യാഹു വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഇസ്രായേലിനെ വിശ്വാസത്തിലെടുക്കാൻ സമയമായിട്ടില്ലെന്നാണ് ഹിസ്ബുല്ലയുടെ ആദ്യപ്രതികരണം. ഇരുപക്ഷവും അംഗീകരിച്ചാൽ ഇന്ന് പ്രാദേശിക സമയം പത്തുമണിക്ക് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ