ഇസ്രായേൽ ആക്രമണം: ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്


ഗസ്സ സിറ്റി: ഇസ്രായേൽ ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ ഇസ്ലാമിക ജിഹാദിെൻറ വക്താവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാജി അബു സൈഫ് എന്ന അബു ഹംസ, ഭാര്യ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. അതേസമയം, സംഭവത്തിൽ ഇതുവരെ പിജെഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം യാസർ ഹർബും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
തിങ്കളാഴ്ച അർധരാത്രിയാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 404 പേരാണ് മരിച്ചത്. 500ന് മുകളിൽ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. രാത്രി ഉറങ്ങിക്കിടക്കവെയാണ് ആക്രമണമുണ്ടാകുന്നത്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പിന്തുണയോടെയാണ് ഇസ്രായേലിെൻറ ആക്രമണം. വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേലിന്റെ ഭീഷണി മുഴക്കിയിട്ടുണ്ട്. ആക്രമണത്തെ ലോക രാജ്യങ്ങൾ കടുത്ത ഭാഷയിലാണ് അപലപിച്ചത്.
യുദ്ധം പുനരാരംഭിച്ചതോടെ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കി നെനത്യാഹു സർക്കാർ ഉറപ്പാക്കി. അതേസമയം, സർക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാർ ആക്രമണത്തെ അപലപിച്ചു.