വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തയച്ച് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ്

വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പ്രവാസി സമൂഹത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും കത്തിൽ പറയുന്നു

Update: 2023-09-07 18:12 GMT
Editor : anjala | By : Web Desk
Advertising

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവാസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. നാടിന്റെ സാമ്പത്തിക സുസ്ഥിരതക്കായി വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. ഉത്സവ സീസണുകളില്‍ കുടുംബസമേതം നാട്ടില്‍ പോയിവരാന്‍ പ്രവാസികള്‍ ആഗ്രഹിക്കുമ്പോള്‍ അന്യായമായി ഉയര്‍ത്തുന്ന വിമാന നിരക്കുകള്‍ അതിനു തടസ്സമാവുന്നു. വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പ്രവാസി സമൂഹത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും ഇതിനെതിരെ വ്യോമായന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെലുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രിക്കും വ്യോമായന സെക്രട്ടറിക്കും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News