'ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം': നേട്ടം തിരിച്ചു പിടിച്ച് സിങ്കപ്പൂർ

കഴിഞ്ഞ രണ്ടു വർഷമായി ദോഹയിലെ ഹമദ് എയർപോർട്ടിന് സ്വന്തമായിരുന്ന വിശേഷണമാണ് വീണ്ടും സിങ്കപ്പൂർ നേടിയെടുത്തത്

Update: 2023-03-20 09:34 GMT
Advertising

ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി തിരിച്ചുപിടിച്ച് സിങ്കപ്പൂരിലെ ചങ്കി എയർപോർട്ട്. കഴിഞ്ഞ രണ്ടു വർഷമായി ദോഹയിലെ ഹമദ് എയർപോർട്ടിന് സ്വന്തമായിരുന്ന വിശേഷണമാണ് വീണ്ടും സിങ്കപ്പൂർ നേടിയെടുത്തത്. ഇതോടെ 12ാം തവണയും സിങ്കപ്പൂർ എയർപോർട്ട് ലോകത്തിലെ മികച്ച എയർപോർട്ടായി.

ഏകദേശം 100ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ചങ്കി എയർപോർട്ടിനെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. ഹമദ് വിമാനത്താവളമാണ് രണ്ടാമത്. ജപ്പാനിലെ ഹനേഡ എയർപോർട്ടും ഇൻചിയോൺ എയർപോർട്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. സിയോളിലെ അന്താരാഷ്ട്ര വിമാനത്താവളമാണ് മികച്ച എയർപോർട്ട് സ്റ്റാഫുള്ള വിമാനത്താവളം. ഏറ്റവും പുരോഗമനമുള്ള എയർപോർട്ടായി ചൈനയുെ ഷെൻസെൻ ബാഓ എയർപോർട്ട് തെരഞ്ഞെടുക്കപ്പെട്ടു.

1981ൽ പ്രവർത്തനമാരംഭിച്ചത് മുതൽ മികച്ച എയർപോർട്ടിനുള്ള 660ഓളം അവാർഡുകൾ ചങ്കി എയർപോർട്ട കരസ്ഥമാക്കിയിട്ടുണ്ട്. വർഷാവർഷം ഏകദേശം അമ്പത് ലക്ഷം ആളുകളാണ് എയർപോർട്ട് സന്ദർശിക്കുന്നത്. നാല് ടെർമിനലുകൾക്ക് പുറമെ ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങളും ചങ്കി എയർപോർട്ടിലുണ്ട്. ഏഴ് വലിയ പൂന്തോട്ടങ്ങളുള്ള എയർപോർട്ടിൽ രണ്ടായിരത്തിലധികം മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇൻഡോർ വെള്ളച്ചാട്ടവും ഇവിടെയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News