റഫയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; മൂന്നു പേർക്ക് ഗുരുതര പരിക്ക്

റഫയിൽ അധിനിവേശം നടത്തുന്ന നഹൽ ബ്രിഗേഡിലെ 50-ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന് സൈനികരും.

Update: 2024-05-29 11:03 GMT
Editor : André | By : Web Desk
Advertising

റഫ: ഗസ്സയിൽ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി 'ഇസ്രായേൽ പ്രതിരോധ സൈന്യം' (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സർജന്റുമാരായ അമിർ ഗലിലോവ് (20), ഉറി ബാർ ഒർ (21), ഇദോ അപ്പെൽ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഫയിൽ അധിനിവേശം നടത്തുന്ന നഹൽ ബ്രിഗേഡിലെ 50-ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന് സൈനികരും. വ്യത്യസ്ത സംഭവങ്ങളിലായി നാല് ഇസ്രായേൽ സൈനികർക്കു കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിൽ വടക്കൻ ഗസ്സയിൽ 614-ാം ബറ്റാലിയനിലെ ഒരു ഓഫീസർക്കും യഹലോം കോംബാറ്റ് യൂണിറ്റിലെ ഓഫീസർക്കുമേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വടക്കൻ ഗസ്സയിലെ മൾട്ടി ഡൊമെയ്ൻ യൂണിറ്റിലെ ഒരു അംഗത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News