മുതിർന്നവർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ഓസ്ട്രിയ
മാർച്ച് പകുതി മുതൽ പതിവ് പരിശോധനയിൽ പൊലീസ് ആളുകളുടെ വാക്‌സിനേഷൻ നിലയും പരിശോധിക്കും. സർക്കാർ അംഗീകരിച്ച കാരണങ്ങൾ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവർക്ക് 3,600 യൂറോ പിഴ ഈടാക്കും.
ഓസ്ട്രിയയിൽ ഇന്ന് മുതൽ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ നിർബന്ധമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ. പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ ഉത്തരവിൽ ഒപ്പുവെച്ചതോടെയാണ് നിയമം നിലവിൽ വന്നത്. ഇതിന് മുമ്പ് പാർലമെന്റിന്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയിരുന്നു.
മാർച്ച് പകുതി മുതൽ പതിവ് പരിശോധനയിൽ പൊലീസ് ആളുകളുടെ വാക്‌സിനേഷൻ നിലയും പരിശോധിക്കും. സർക്കാർ അംഗീകരിച്ച കാരണങ്ങൾ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവർക്ക് 3,600 യൂറോ പിഴ ഈടാക്കും. കഴിഞ്ഞ വർഷം നവംബറിലാണ് കോവിഡ് വാക്‌സിൻ നിർബന്ധമാക്കാനുള്ള തീരുമാനം ഓസ്ട്രിയ പ്രഖ്യാപിച്ചത്.
ഏകദേശം ഒമ്പത് മില്യൻ ജനസംഖ്യയുള്ള ഓസ്ട്രിയയിൽ രണ്ട് മില്യൻ ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.
Next Story
Adjust Story Font
16