<p>ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy). ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നർഗീസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ റുവാണ്ട, ഇറാഖ്, ലെബനൺ, പലസ്തീൻ ടെറിട്ടറികൾ, സുഡാൻ എന്നവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.</p>