Quantcast

2021 മോഡൽ ഫോഴ്‌സ് ഗൂർഖ ഇന്ത്യയിലെത്തി; എക്‌സ് ഷോറൂം വില 13.59 ലക്ഷം

25,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം. വിതരണം ദസറ കഴിഞ്ഞുള്ള ആഴ്ച മുതൽ

MediaOne Logo

Web Desk

  • Published:

    28 Sep 2021 6:10 AM GMT

2021 മോഡൽ ഫോഴ്‌സ് ഗൂർഖ ഇന്ത്യയിലെത്തി; എക്‌സ് ഷോറൂം വില 13.59 ലക്ഷം
X

കാത്തിരിപ്പുകൾക്ക് ശേഷം ഫോഴ്‌സ് ഗൂർഖ 2021 മോഡൽ ഇന്ത്യയിലെത്തി. 13.59 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഇന്ത്യയിലെ എല്ലാ ഫോഴ്‌സ് ഷോറൂമുകളിലും 25,000 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം. ദസറ കഴിഞ്ഞുള്ള ആഴ്ച മുതൽ വിതരണം തുടങ്ങും. ചുവപ്പ്, പച്ച, വെള്ള, ഓറഞ്ച്, ഗ്രേ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.

ഗൂർഖയുടെ സവിശേഷതകൾ...

റഫ് ലുക്കാണ് പുതിയ ഗൂർഖയുടെ മുഖമുദ്ര. റൗണ്ട് എൽഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റുമുള്ള ഡിആർഎൽ മേഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റർ, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന ബംബർ എന്നിവയാണ് മുഖഭാവത്തിൽ വരുത്തിയ മാറ്റങ്ങൾ.

പുതിയ ഖൂർഖയുടെ ആകെ നീളം 4,166 മില്ലിമീറ്ററാണ്. 1,812 മില്ലിമീറ്റർ വീതിയും 2,075 മില്ലിമീറ്റർ ഉയരവും 2,400 മില്ലിമീറ്റർ വീൽബേസും ഖൂർഖയ്ക്കുണ്ട്.




അകത്തളം

പുറം കാഴ്ചയിൽ ഗുർഖ പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങൾ നൽകുന്ന സൂചന. സ്‌റ്റൈിലിഷായി ഒരുങ്ങിയ ഡാഷ്ബോർഡ്, ക്രോമിയം ബ്ലാക്ക് റിങ് നൽകിയ റൗണ്ട് എ.സി വെന്റുകൾ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഡിജിറ്റൽ സ്‌ക്രീൻ, സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തെ ആകർഷകമാക്കുന്നത്.

ഏറെ നീളവും വീതിയുമുള്ള വാഹനത്തിന്റെ ബോഡിയും കാബിനും ഉപഭോക്താക്കൾക്ക് സുഖകരമായ യാത്ര പ്രധാനം ചെയ്യും.



സുരക്ഷ

വാഹനത്തിന്റെ സുരക്ഷയെ പറ്റിയും ഇന്ത്യക്കാർ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് സേഫ്റ്റി സ്റ്റാൻഡേർഡുകൾ മികച്ചതാക്കേണ്ടത് പ്രധാനപ്പെട്ടതാണ്. പുതിയ ഖൂർഖയിൽ മുന്നിൽ രണ്ട് എയർ ബാഗുകളും, എബിഎസ്, ഇബിഡി, റിയർ പാർക്കിങ് സെൻസറുകൾ, ടിപിഎംഎസ് എന്നിവ അടങ്ങിയിട്ടുണ്ട്.




എഞ്ചിനും പെർഫോർമൻസും

മെഴ്സിഡസ് ബെൻസിൽ നിന്നെടുത്ത 2.6 ലിറ്റർ ടർബോ ചാർജഡ് എഞ്ചിനാണ് ഖൂർഖയ്ക്ക് കരുത്ത് പകരുന്നത്. 90 ബിഎച്ച്പി പവറും പരമാവധി 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. പക്ഷേ 5-സ്പീഡ് മാനുവൽ ഗിയർ ബോക്സിൽ മാത്രമാണ് ഖൂർഖ ലഭ്യമാകുന്നത്. ബി.എസ്. 6 മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി എഞ്ചിന് പെർഫോമൻസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

2020 എക്‌സ്‌പോയിലാണ് ആദ്യമായി ഗൂർഖ പ്രദർശിപ്പിച്ചത്. കോവിഡ് മൂലമാണ് വാഹനം പുറത്തിറങ്ങുന്നത് ഇത്ര വൈകിയത്. എന്തായാലും ഇന്ത്യൻ ഓഫ് റോഡ് വാഹനങ്ങളുടെ ലോകത്തെ കിരീടം വെക്കാത്ത രാജാവായി വിലസുന്ന മഹീന്ദ്രയുടെ ഥാറിന് ഫോഴ്സിന്റെ ഖൂർഖ വെല്ലുവിളി ഉയർത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

TAGS :

Next Story