Quantcast

ഇനി 40 എണ്ണം മാത്രം; ബുഗാട്ടി ഷിറോൺ നിർമാണം അവസാനിപ്പിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിലും ഷിറോൺ വിൽപന മാറ്റമില്ലാതെ തുടർന്നു എന്നാണ് കമ്പനിയുടെ അവകാശവാദം

MediaOne Logo

Web Desk

  • Updated:

    2021-11-01 06:44:43.0

Published:

1 Nov 2021 6:29 AM GMT

ഇനി 40 എണ്ണം മാത്രം; ബുഗാട്ടി ഷിറോൺ നിർമാണം അവസാനിപ്പിക്കുന്നു
X

ഫ്രഞ്ച് ഹൈ- പെർഫോമൻസ് ആഡംബര വാഹന നിർമാതാക്കളായ ബുഗാട്ടിയുടെ സൂപ്പർ മോഡൽ ഷിറോണിന്റെ നിർമാണം അവസാനിപ്പിക്കുന്നു. മൊത്തം 500 യൂണിറ്റുകൾ ഉൽപാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഷിറോൺ പർ സ്‌പോർട്‌സ്, ഷിറോൺ സൂപ്പർ സ്‌പോർട്‌സ് എന്നിവയുടെ നാൽപതോളം യൂണിറ്റുകൾ അവശേഷിക്കുന്നതായാണ് ബുഗാട്ടിയുടെ കണക്ക്.

സ്റ്റാൻഡേർഡ് ഷിറോണിനുള്ള ബുക്കിങ് ഇപ്പോൾ എടുക്കുന്നില്ല. ഷിറോൺ കാറുകളിൽ 300 എണ്ണവും ആദ്യ 18 മാസത്തിനുള്ളിൽ വിറ്റുപോയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിലും ഷിറോൺ വിൽപന മാറ്റമില്ലാതെ തുടർന്നു എന്നാണ് കമ്പനിയുടെ അവകാശവാദം.

അതെസമയം ഷിറോൺ സൂപ്പർ സ്‌പോർട്‌സ് 300 പ്ലസ് യുഎസിലെത്തി. മണിക്കൂറിൽ 300 മൈൽ അഥവാ 482.803 കിലോമീറ്റർ വേഗപരിധി മറികടക്കുന്നായിരുന്നു അരങ്ങേറ്റം. ഏകദേശം 30.30 കോടിയാണ് വില. ഷിറോൺ സൂപ്പർ 300 പ്ലസ് കാറുകളുടെ 30 എണ്ണം മാത്രമാണ് നിർമിക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കാറിന് ഉപയോക്താവിന് ഇഷ്ടമുള്ള നിറം നൽകാനുള്ള അവസരവും ബുഗാട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.

നാലു ടെർബോ ചാർജർ സഹിതമെത്തുന്ന എട്ടു ലിറ്റർ, ഡബ്‌ള്യു 16 എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 1,500 ബിഎച്ച്പി കരുത്തും 1600 ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.4 സെക്കന്റിലാണ് വാഹനം മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുക.

ഫോർമുല വൺ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്നു ഷിറോൺ. തന്റെ 55-ാം വയസ്സിൽ മൊണാക്കോ ഗ്രാൻ പ്രിയിൽ ആറാം സ്ഥാനമായിരുന്നു അദ്ദേഹം നേടിയത്. ബുഗാട്ടിയുടെ ചിറകിൽ അദ്ദേഹം നേടിയ വിജയങ്ങൾക്കുള്ള പ്രതിഫലമായിരുന്നു തങ്ങളുടെ കാറിന് അദ്ദേഹത്തിന്റെ പേര് നൽകലിലൂടെ ഫ്രഞ്ച് കമ്പനി ചെയ്തത്.

TAGS :

Next Story