10000 ചാര്‍ജിങ് സ്റ്റേഷന്‍, ഇലക്ട്രിക് യുഗത്തിന് ഒരുമുഴം മുന്‍പേ എറിഞ്ഞ് ഹീറോ
എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന സ്‌റ്റേഷനുകള്‍ ആണ് സജ്ജമാക്കുക.
2022 ഓടെ രാജ്യത്ത് 10,000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഹീറോ. ഡല്‍ഹി ആസ്ഥാനമായ മാസിവ് മൊബിലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന സ്‌റ്റേഷനുകള്‍ ആണ് സജ്ജമാക്കുക.
''ഇലക്ട്രിക് വാഹനങ്ങളിലെ മുന്‍ നിര ബ്രാന്‍ഡ് എന്ന നിലയില്‍ ചാര്‍ജിങ് സൗകര്യം വര്‍ധിപ്പിക്കുന്നതില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതുവരെ 1650 ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ ഇരുപതിനായിരം സ്റ്റേഷനുകള്‍ കമ്പനി സ്ഥാപിക്കും. ഇലക്ട്രിക് വാഹന വ്യവസായ മേഖലക്ക് ഇത് കൂടുതല്‍ കരുത്ത് പകരും'' ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.
ഹീറോ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ഏറ്റവും പുതിയ മോഡല്‍ 2022 മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയിലെത്തും. വരാനിരിക്കുന്ന സ്കൂട്ടറിന്‍റെ ഔദ്യോഗിക വിശദാംശങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ വാഹനം തായ് വാനില്‍ വില്‍ക്കുന്ന ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അഭ്യൂഹങ്ങള്‍.
അതേസമയം, ഗിന്നസ് ബുക്കില്‍ വീണ്ടും ഇടംപിടിച്ച് ഹീറോ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആളുകള്‍ മരത്തൈകള്‍ നടുന്നതിന്‍റെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം സൃഷ്ടിച്ചാണ് ഹീറോ നേട്ടം കൈവരിച്ചത്.
Adjust Story Font
16