കവാസകി Z650RS അമ്പതാം വാർഷിക എഡിഷൻ അവതരിപ്പിച്ചു, ലോഞ്ചിങ് ഉടൻ
ഏറെ പ്രശസ്തമായ കവാസകി സെഡ് 1 ന്റെ അമ്പതാം വാർഷികത്തെ അനുസ്മരിച്ചാണ് വാർഷിക എഡിഷൻ പുറത്തിറക്കുന്നത്
ഇന്ത്യ കവാസകി മോട്ടോർ Z650RS 50ാം വാർഷിക എഡിഷൻ അവതരിപ്പിച്ചു. ലോഞ്ചിങ് ഉടൻ നടക്കുന്ന ബൈക്കിന്റെ ടീസർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പങ്കുവെച്ചത്. കവാസകി Z650RS കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. ഏറെ പ്രശസ്തമായ കവാസകി സെഡ് 1 ന്റെ അമ്പതാം വാർഷികത്തെ അനുസ്മരിച്ചാണ് വാർഷിക എഡിഷൻ പുറത്തിറക്കുന്നത്. സെഡ് ആർഎസ് വാഹനങ്ങളുടെ അടിസ്ഥാന മോഡലാണിത്.ഫയർക്രാക്കർ റെഡിൽ ഡ്യൂയൽ ടോൺ പെയിന്റോടെയാണ് വാർഷിക എഡിഷൻ മോഡൽ പുറത്തിറക്കുക. സുവർണ അലോയ് വീലുകളുമുണ്ടാകും. 70 കളിലെ ഡിഒഎച്ച്‌സി സൈഡ് പാനൽ ബാഡ്ജുകളാണുണ്ടാകുക. കുറഞ്ഞ എണ്ണം വാർഷിക എഡിഷൻ മോഡൽ മാത്രമാണ് നിർമിക്കുക.
.@india_kawasaki has dropped the teaser for the 2022 #Z650RS 50th Anniversary Edition, which will be launched in the country soon. The model pays homage to 50 years of the iconic #Z1.
— carandbike (@carandbike) January 23, 2022
Get more details here:https://t.co/gigRbZ6Kv4 pic.twitter.com/1070NEctX8
Z650RS 50-ാം വാർഷിക പതിപ്പ് പഴയ മോഡലിന്റെ അതേ മെക്കാനിക്കൽ സവിശേഷതകളോടെ തന്നെ നിലനിർത്തും. 8,000 ആർപിഎമ്മിൽ 67.3 ബിഎച്ച്പിയും 6,700 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ ട്യൂൺ ചെയ്ത 649 സിസി പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനുണ്ടാകും. 6-സ്പീഡ് ഗിയർബോക്‌സുമുണ്ടാകും. സ്റ്റാൻഡേർഡ് Kawasaki Z650RS ന് 6.72 ലക്ഷം എക്സ്-ഷോറൂം വിലയുണ്ട്, എന്നാൽ 50-ാം വാർഷിക പതിപ്പിന് ചെറിയ പ്രീമിയം വില പ്രതീക്ഷിക്കാം. ഈ മാസം അവസാനമോ 2022 ഫെബ്രുവരി ആദ്യമോ പുതിയ പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Kawasaki has unveiled the 50th Annual Edition of the Z650RS, launching soon
Adjust Story Font
16