മുംബൈയിൽ ടാറ്റ നെക്‌സോൺ ഇ.വിക്ക് തീപിടിച്ചു, അന്വേഷണം
രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവിക്കാണ് തീപിടിച്ചത്. പൊലീസും ഫയർഫോഴ്‌സും ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്.
ഇലക്ട്രിക് വാഹനങ്ങൾക്കു തീപിടിക്കുന്ന വാർത്തകൾ അടുത്തകാലത്ത് ധാരാളമായി കേട്ടിരുന്നു. നിരവധി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തീ പിടിത്തം ഇരുചക്രവാഹനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്ന ആശങ്ക നിറയ്ക്കുന്ന വാർത്തയാണ് മുംബൈയിൽനിന്നു വരുന്നത്.
രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോൺ ഇവിക്കാണ് തീപിടിച്ചത്. പൊലീസും ഫയർഫോഴ്‌സും ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. ആർക്കും പരുക്കുകളില്ലെന്നാണ് പൊലീസ് പറയുന്നത്.
തീപിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ടാറ്റ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം പ്രതീകരിക്കുമെന്നും ടാറ്റ അറിയിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ ടാറ്റയുടെ 30000 ഇലക്ട്രിക് വാഹനങ്ങൾ ഏകദേശം 100 ദശലക്ഷം കിലോമീറ്ററുകൾ ഇന്ത്യൻ നിരത്തിലൂടെ ഓടിയിട്ടുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ടാറ്റ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
Tata Nexon EV catches massive fire in Vasai West (near Panchvati hotel), a Mumbai Suburb, Maharashtra. @TataMotors pic.twitter.com/KuWhUCWJbB
— Kamal Joshi (@KamalJoshi108) June 22, 2022
Adjust Story Font
16