ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ടയോട്ട ഇന്നോവ ഹൈക്രോസ്; ക്രിസ്റ്റയുടെ ഹൈബ്രിഡ് വേർഷൻ വരുന്നു?
'ടയോട്ട ഹം ഹൈൻ ഹൈബ്രിഡ്' എന്ന് പേരിൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിൻ കമ്പനി നടത്തുന്നുണ്ട്
ഇന്ത്യൻ മാർക്കറ്റിൽ കൂടുതൽ മോഡലുകൾ ഇറക്കാൻ ഒരുങ്ങി ടയോട്ട. ഇന്നോവ ക്രിസ്റ്റയുടെ ന്യൂ ജനറേഷൻ മോഡൽ ആഗോളതലത്തിൽ ഇറക്കാനൊരുങ്ങുന്ന കമ്പനി 'ഇന്നോവ ഹൈക്രോസി'ന്റെ നൈം പ്ലേറ്റ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. വാഹനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും പ്രശസ്തായ ഇന്നോവ ക്രിസ്റ്റയുടെ ഹൈബ്രിഡ് വേർഷനായിരുക്കുമിതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
'ടയോട്ട ഹം ഹൈൻ ഹൈബ്രിഡ്' എന്ന് പേരിൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിൻ കമ്പനി നടത്തുന്നതും ഈ ഊഹത്തിന് ശക്തി പകരുന്നുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഹൈക്രോസിന് 2.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനുണ്ടാകും. ടൊയോട്ട കാമ്രി ഹൈബ്രിഡിൽ നിന്ന് 160 kW ഹൈബ്രിഡ് സിസ്റ്റവും ലഭിക്കും. കാമ്രി ബെൽറ്റിൽ 5700 ആർപിഎമ്മിൽ 175 ബിഎച്ച്പിയും 3600-5200 ആർപിഎമ്മിൽ 221 എൻഎം പീക്ക് ടോർക്കുമായി പവർ പുറപ്പെടുവിക്കുന്നു.
Toyota Innova Hycross registered in India
Adjust Story Font
16