ആകെ 50 പേർക്ക് മാത്രം വാങ്ങാം; ഔഡി ക്യു 7 ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി
ഓൺ റോഡ് വിലയിലേക്ക് വരുമ്പോൾ 1.14 കോടിയലധികം വരും ഈ മോഡലിന്.
ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ഔഡിയുടെ വാഹനങ്ങൾക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. അതിൽ ക്യു7 (Audi Q7) എന്ന എസ്.യു.വിക്കും ആരാധകർ ധാരാളമുണ്ട്. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി ഔഡി ക്യു 7 ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 88.80 ലക്ഷം എക്‌സ് ഷോറൂം വിലവരുന്ന വാഹനം ആകെ 50 യൂണിറ്റുകൾ മാത്രമേ നിർമിക്കുകയുള്ളൂ. ടെക്‌നോളജി വേരിയന്റിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ മോഡൽ ബാരിക്ക് ബ്രൗൺ നിറത്തിൽ മാത്രമേ ലഭ്യമാകൂ. നിലവിൽ ഈ മോഡലിൽ മാത്രമേ ഈ നിറം ലഭ്യമാകുകയുള്ളൂ. ഓൺ റോഡ് വിലയിലേക്ക് വരുമ്പോൾ 1.14 കോടിയലധികം വില വരും ഈ മോഡലിന്.
റണ്ണിങ് ബോർഡ്, ക്വാട്ടറോ എൻട്രി എൽഇഡിസ ഔഡി ലോഗോയിൽ സിൽവർ എന്നിവയാണ് ലിമിറ്റഡ് എഡിഷനിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള ഫീച്ചറുകളെല്ലാം ടെക്‌നോളജി വേരിയന്റിൽ ഉള്ളത് പോലെ തന്നെയാണ്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ ക്യു 7 ഫേസ് ലിഫ്റ്റഡ് വേർഷൻ ഔഡി പുറത്തിറക്കിയത്.
3.0 ലിറ്റർ ടർബോ ചാർജഡ് വി6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 340 ബിഎച്ച്പി പവറും 500 എൻഎം ടോർക്കും ഉത്പാദിക്കാൻ കരുത്തുള്ളതാണ് ഈ എഞ്ചിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 5.9 സെക്കൻഡുകൾ മാത്രം ഈ മതി എഞ്ചിന്. ഓൾ വീൽ ഡ്രൈവ് ഓപ്ഷനും മിൽഡ് ഹൈബ്രിഡ് ഓപ്ഷനും വാഹനത്തിനുണ്ട്.
Adjust Story Font
16