Quantcast

കരുത്തിന്റെയും സ്‌റ്റൈലിന്റെയും സമന്വയം; 500സിസി കുടുംബത്തിലേക്ക് ഹോണ്ട സിഎൽ500

ഓഫ് റോഡിനും റോഡിലേക്കും അനുയോജ്യമായാണ് ഹോണ്ട ബൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-11-13 14:48:16.0

Published:

13 Nov 2022 2:38 PM GMT

കരുത്തിന്റെയും സ്‌റ്റൈലിന്റെയും സമന്വയം; 500സിസി കുടുംബത്തിലേക്ക് ഹോണ്ട സിഎൽ500
X

ഹോണ്ട 500 സിസി കുടുംബത്തിലേക്ക് അവരുടെ അഞ്ചാമത്തെ ബൈക്ക് സിഎൽ500 അതരിപ്പിച്ചു. ഹോണ്ട ഇതിനകം സിബി500, റിബൽ500 ,സിബി500എക്‌സ് എന്നീ ബൈക്കുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ പുതിയ വാഹനം ഇന്ത്യയിൽ എന്ന് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓഫ് റോഡിനും നഗരങ്ങളിലേക്കും ഒരേപോലെ അനുയോജ്യമായ രീതിയിലാണ് ഹോണ്ട വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

8,500 ആർപിഎമ്മിൽ 46 എച്ച്പിയും 6,250 ആർപിഎമ്മിൽ 43.4 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 471 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ ഗ്യാസോലിൻ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇത് അസിസ്റ്റ്/സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ജോടിയാക്കിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. 12 ലിറ്റർ ടാങ്കാണ് ഇന്ധനത്തിനായി ഉള്ളത്. വാഹനം 300 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി പറയുന്നു. ലൈറ്റുകളായി പ്രവർത്തിപ്പിക്കുന്ന എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ (ഇഎസ്എസ്) സാങ്കേതികവിദ്യയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.


''ഞങ്ങൾ CL500 വികസിപ്പിച്ചെടുത്തത് ഉപഭോക്താക്കളെ ജനക്കൂട്ടത്തിൽ നിന്ന് വേറിട്ട് നിർത്താൻ പ്രാപ്തമാക്കുന്ന വാഹനമായാണ്. യൂത്തിന്റെ ദൈനംദിന ഉപയോഗത്തിനും ഓഫ് റോഡിനും പറ്റാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തത്. പ്രോജക്റ്റ് ലീഡർ ഹിരോഷി ഫ്യൂറസ് പറയുന്നു.

അതേസമയം, ഇന്റർനാഷനൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷ 2022ൽ ഹോണ്ട അതിന്റെ XL750 Transalp ADV എന്ന പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കും അവതരിപ്പിച്ചു. ട്രൈമോ 850 സ്‌പോർട്ട്, BMW F 850 ​​GS, Ducati Multistrada V2 എന്നിവയുടെ ശക്തമായ എതിരാളിയായിരിക്കുമെന്ന് പറയപ്പെടുന്ന ഒരു മിഡിൽ വെയ്റ്റ് വിഭാഗമാണ് ഈ ബൈക്ക്.

TAGS :

Next Story