എക്‌സ്.യു.വി 700 കൈയിൽ കിട്ടാൻ ഒരു വർഷം കാത്തിരിക്കണം; ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത് 78,000 യൂണിറ്റുകൾ
നിലവിൽ പ്രതിമാസം ശരാശരി 10,000 ബുക്കിങുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.
മഹീന്ദ്ര അടുത്ത കാലത്ത് പുറത്തിറക്കിയതിൽ ഏറ്റവും മികച്ച വിജയം നേടിയ മോഡലാണ് എക്‌സ്‌യുവി 700 (XUV 700) എന്ന് എസ്.യു.വി. പുറത്തിറങ്ങിയ അന്ന് മുതൽ ദിനംപ്രതി വാഹനത്തിന്റെ ബുക്കിങ് നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. 1.7 ലക്ഷം ബുക്കിങുകളാണ് വാഹനത്തിന് ഇതുവരെ ലഭിച്ചത്. നിലവിൽ പ്രതിമാസം ശരാശരി 10,000 ബുക്കിങുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.
എന്നാൽ ബുക്കിങ് വേഗത പോലെ ഉത്പാദനത്തിന്റെയും ഡെലിവറിയുടെയും വേഗത കൂടുന്നില്ല. നിലവിൽ 78,000 ആൾക്കാരാണ് എക്‌സ്.യു.വി 700 ബുക്ക് ചെയ്തു കാത്തുനിൽക്കുന്നത്.
വാഹനത്തിന്റെ വെയിറ്റിങ് പിരീഡിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുക്ക് ചെയ്ത് മൂന്ന് മുതൽ ഒരു വർഷം വരെ കാത്തിരിക്കണം പുത്തൻ എക്‌സ്.യു.വി 700 കൈയിൽ കിട്ടാൻ. ഇത്രയും ഉയർന്ന വെയിറ്റിങ് പിരീഡ് കണക്കിലെടുത്ത് 10 മുതൽ 12 ശതമാനം വരെ ഉപഭോക്താക്കൾ ബുക്കിങ് ക്യാൻസൽ ചെയ്യുന്നുണ്ടെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.
ഡീസൽ വേരിയന്റുകൾക്കാണ് കൂടുതൽ വെയിറ്റിങ് പിരീഡ്. AX 7 ഡീസൽ വേരിയന്റ് ലഭിക്കണമെങ്കിൽ മിക്ക സ്ഥലങ്ങളിലും ഒരു വർഷം കാത്തിരിക്കണം. എൻട്രി ലെവൽ മോഡലായ MX പെട്രോളിനാണ് ഏറ്റവും കുറഞ്ഞ വെയിറ്റിങ് പിരീഡ് (3 മാസം).
അതേസമയം പ്രതിമാസം 3,800 യൂണിറ്റ് എക്‌സ്.യു.വി 700 ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് മഹീന്ദ്രയുടെ നിലവിലെ പ്ലാന്റിനുള്ളത്. അത് വർധിപ്പിക്കാനുള്ള ശ്രമവും മഹീന്ദ്രയുടെ ഭാഗത്ത് നിന്നുണ്ട്.
പ്രീമിയം എസ്.യു.വി കാറ്റഗറിയിൽ പെടുന്ന എക്‌സ്.യു.വി 700 ന് 13.18 ലക്ഷം മുതൽ 24.58 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.
Adjust Story Font
16