മണിക്കൂറുകൾ കൊണ്ട് എല്ലാം യൂണിറ്റും വിറ്റുതീർന്ന കുഞ്ഞന്‍ കാർ; എന്താണ് അമി ബഗ്ഗിക്ക് ഇതിന് മാത്രം പ്രേത്യേകത?
ഒറ്റ നോട്ടത്തിൽ ഒരു ടോയി കാറാണെന്ന് തോന്നുന്ന സിട്രൺ മൈ അമി ബഗ്ഗി 10 മണിക്കൂറ് കൊണ്ടാണ് എല്ലാ യൂണിറ്റും വിറ്റുതീർന്നത്
മണിക്കൂറുകൾ കൊണ്ട് മുഴുവൻ യൂണിറ്റുകളും വിറ്റുതീർന്ന ഒരു കുഞ്ഞൻ കാറായിരുന്നു കഴിഞ്ഞ ദിവസത്തെ ഓട്ടോമൊബൈൽ രംഗത്തെ പ്രധാന വാർത്ത. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ പുറത്തിറക്കുന്ന മൈ അമി ബഗ്ഗി മൈക്രോ ഇവിയായിരുന്നു ആ കാർ. ഒറ്റ നോട്ടത്തിൽ ഒരു ടോയി കാറാണെന്ന് തോന്നുന്ന ഈ വാഹനം പത്ത് മണിക്കൂർ കൊണ്ടാണ് എല്ലാ യൂണിറ്റും വിറ്റുതീർന്നത്.
സിട്രൺ അടുത്തിടെ തിരഞ്ഞെടുത്ത വിപണികളിലാണ് കാറിനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നത്. എന്നാൽ മിന്നൽ വേഗത്തിൽ അമി ബഗ്ഗിയുടെ യൂണിറ്റുകൾ എല്ലാം വിറ്റുപോവുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. മുമ്പ് ഫ്രാൻസ്, ബെൽജിയം, സ്പെയിൻ എന്നിവിടങ്ങളിൽ സിട്രൺ ഈ മോഡൽ വിൽപ്പനക്ക് വെച്ച വേളയിലും ഇതുപോലെ തന്നെ മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. നിലവിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ബെൽജിയം, പോർച്ചുഗൽ, യുകെ, ലക്സംബർഗ്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കാണ് സിട്രൺ മൈ അമി ബഗ്ഗി ഇവി വാങ്ങാൻ സാധിക്കുക. ഉടൻ തന്നെ തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിലും കാർ വിൽപ്പനക്കെത്തും.
എന്താണ് കുഞ്ഞൻ കാറിനോട് ഇത്രയും പ്രിയം?
വില തന്നെയാണ് ആദ്യത്തെ കാരണം. ഏകദേശം 7,790 യൂറോ മുതൽ 10,450 യൂറോ വരെയാണ് സിട്രൺ മൈ അമി ബഗ്ഗിയുടെ വില. 7 ലക്ഷം മുതൽ 9.30 ലക്ഷം ഇന്ത്യൻ രൂപ. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ഓപ്ഷനിൽ വരുന്ന അൾട്രാ കോംപാക്ട് വാഹനമാണ് സിട്രൺ മൈ അമി ബഗ്ഗി. ഡ്രെവറെ കൂടാതെ വാഹനത്തിൽ പരമാവധി 140 കിലോ ഭാരം ഉൾക്കൊള്ളാൻ കഴിയുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 5.4kWh ബാറ്ററി പായ്ക്കാണ് കുഞ്ഞൻ ഇവിക്ക് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് അവകാശവാദം, എന്നാൽ വേഗത മണിക്കൂറിൽ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ എന്നെത്തും?
ഇലക്ടിക് വാഹനവിപണയിൽ പ്രധാന മാർക്കറ്റായി അടുത്തിടെ ഇന്ത്യ മാറിയിട്ടുണ്ട്. ചെറു ഇവികൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വാഹനം എന്നെത്തുമെന്നാണ് വാഹനപ്രേമികൾ അന്വേഷിക്കുന്നത്. എന്നാൽ മോഡൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ കമ്പനി ഒന്നും വിട്ടും പറഞ്ഞിട്ടില്ല. ടാറ്റ ടിയാഗോയാണ് വലുതല്ലാത്ത വിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന ഇലക്ട്രിക് കാർ 8.69 ലക്ഷം മുതൽ 12.04 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്സ്ഷോറൂം വില. തൊട്ടുപിന്നാല എംജി കോമെറ്റ് ഇവിയും വിപണിയിലുണ്ട്. 7.98 ലക്ഷം മുതൽ 9.98 ലക്ഷമാണ് വില. മൈ അമി ബഗ്ഗി ഇന്ത്യിയിലെത്തിയാൽ ഈ രണ്ട് കാറുകൾക്ക് വലിയ വെല്ലുവിളിയാകും.
Adjust Story Font
16