ഹോണ്ട സിബി 200 എക്സോ ഹീറോ എക്സ് പള്‍സോ ? ആരാണ് മികച്ചത് ?
ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ എക്‌സ് പൾസ് വിറ്റഴിഞ്ഞു. റോഡിലെ കുഴികളെ സാധാരണക്കാരും അങ്ങനെ സ്‌നേഹിക്കാന്‍ തുടങ്ങി. കാര്യങ്ങൾ അങ്ങനെ മുമ്പോട്ടു പോകുമ്പോഴാണ് പണ്ട് ഹീറോയുടെ കൂട്ടുകാരനായ ഹോണ്ടയ്ക്ക് ഒരു മോഹം അങ്ങനെയിപ്പോ എക്‌സ് പൾസ് ഒറ്റയ്ക്ക് അങ്ങ് വിലസണ്ട.
ഇന്ത്യൻ മോട്ടോർ സൈക്കിൾ ലോകത്ത് ജ്വരം പോലെ പടരുകയാണ് എ.ഡി.വി അഥവാ അഡ്വഞ്ചർ മോട്ടോർ സൈക്കിളുകൾ. ബിഎംഡബ്യൂ മുതൽ ഹീറോ വരെയുണ്ട് ആ കൂട്ടത്തിൽ. ആദ്യമൊക്കെ ഒരു അഡ്വഞ്ചർ ബൈക്ക് വാങ്ങുകയും അത് കൊണ്ടു നടക്കുന്നതും അൽപ്പം കൂടുതൽ പണച്ചെലവുള്ള കാര്യമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഹീറോ പണ്ടൊരിക്കൽ പരാജയപ്പെട്ടുപ്പോയ ഇംപൾസിന് ഒരു രണ്ടാം ജന്മം നൽകിയത്- എക്‌സ് പൾസ് 200. ഒന്നര ലക്ഷം രൂപ മുടക്കിയായാൽ അത്യാവശ്യം മൈലേജുള്ള ഒന്നാംതരം ഓഫ് റോഡ് ബൈക്ക് ഓടിക്കാമെന്ന് ഹീറോ എക്‌സ് പൾസിലൂടെ ഇന്ത്യക്കാരെ പഠിപ്പിച്ചു.
ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ എക്‌സ് പൾസ് വിറ്റഴിഞ്ഞു. റോഡിലെ കുഴികളെ ചിലർ അങ്ങനെ സ്‌നേഹിക്കാനും തുടങ്ങി.
കാര്യങ്ങൾ അങ്ങനെ മുമ്പോട്ടു പോകുമ്പോഴാണ് പണ്ട് ഹീറോയുടെ കൂട്ടുകാരനായ ഹോണ്ടയ്ക്ക് ഒരു മോഹം അങ്ങനെയിപ്പോ എക്‌സ് പൾസ് ഒറ്റയ്ക്ക് അങ്ങ് വിലസണ്ട. സ്വന്തമായി ആഫ്രിക്ക ട്വിൻ എന്നൊരു അതിഗംഭീര എഡിവി ബൈക്കുണ്ടെങ്കിലും 17 ലക്ഷം രൂപ എന്നൊരു പ്രൈസ് ടാഗിലായത് കൊണ്ട് പണക്കാരുടെ വീടുകളിൽ മാത്രം ഹോണ്ടയുടെ ആഫ്രിക്ക ട്വിൻ ഒതുങ്ങിപ്പോയിരുന്നു. അത് പരിഹരിക്കാൻ കൂടിയായി ഹോണ്ട ഇന്ത്യക്കാർക്കു വേണ്ടി അവരുടെ ചുണക്കുട്ടനെ പുറത്തിറക്കി- സിബി 200 എക്‌സ്. ഹീറോയുടെ എക്‌സ് പൾസുമായി നേരിട്ടുള്ള മത്സരത്തിനാണ് സിബി 200 എക്‌സ് കോപ്പ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം മുതൽ സിബി 200 എക്‌സിന്റെ ഡെലിവറി ഹോണ്ട ആരംഭിച്ച് കഴിഞ്ഞു.
എക്‌സ് പൾസും സിബി 200 എക്‌സുമായുള്ള താരതമ്യം ഇങ്ങനെയാണ്
ഡിസൈൻ
എക്‌സ് പൾസ് ഏത് തരത്തിലുള്ള റോഡിന് തയാറായി നിൽക്കുന്ന തരത്തിലുള്ള ഡിസൈനാണ്. ഒന്ന് മറിഞ്ഞു വീണാലും പ്രത്യേകിച്ചും ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞുകൊണ്ട് മിഥുനത്തിലെ ഇന്നസെന്റിനെ പോലെയാണ് അവന്റെ നിൽപ്പ്. പക്ഷേ സിബി 200 എക്്‌സ് കുറേ കൂടി റോഡ് ബേസ് ചെയ്ത എഡിവിയാണ്. കുറേ കൂടി വച്ചുകെട്ടലുകൾ എക്‌സ് 200നുണ്ട്. അതേസമയം അവയൊക്കെ വാഹനത്തിന്റെ കൂട്ടുന്നുമുണ്ട്. എന്നിരുന്നാലും ഡിസൈനിലെ ഭംഗി തീരുമാനിക്കുന്നത് കാണുന്നവന്റെ കണ്ണിലായത് കൊണ്ട് അത് ആരാധകർക്ക് വിട്ടുനൽകിയിരിക്കുകയാണ് കമ്പനികൾ.
ഫീച്ചറുകൾ
ആദ്യം മീറ്റർ കൺസോളിൽ നിന്ന തുടങ്ങിയാൽ എക്‌സ് പൾസിന് ്ബ്ലൂടൂത്ത് അടങ്ങിയ എൽഇഡി കൺസോളാണ് ഹീറോ നൽകിയിരിക്കുന്നത്. പക്ഷേ സിബി 200 എക്‌സിന്റെ കൺസോളിൽ ബ്ലൂട്ടൂത്ത് ലഭ്യമല്ല ബേസിക് വിവരങ്ങൾ മാത്രം നൽകുന്ന ഒരു എൽസിഡി മീറ്ററാണ് അതിനുള്ളത്. പക്ഷേ എക്‌സ് പൾസിനേക്കാളും അധികമായി ഹസാർഡ് ലൈറ്റ് ഹോണ്ടയ്ക്കുണ്ട്. രണ്ട് വാഹനത്തിനും എൽഇഡി ഹൈഡ് ലാമ്പുകളാണ് നൽകിയത്. പക്ഷേ സിബി 200 എക്‌സിന് ക്‌നക്കിൾ ഗാർഡിന് മുകളിൽ നൽകിയ ഇൻഡിക്കേറ്ററും എൽഇഡിയാണ്. എക്‌സ് പൾസിന് അത് പരമ്പരാഗതമായ ഇൻഡിക്കേറ്ററാണ്.
എൻജിൻ
എക്‌സ് പൾസിന്റെ എഞ്ചിന്റെ പ്രകടനം ഇതിനോടകം തന്നെ ഇന്ത്യക്കാർക്ക് പരിചിതമാണ്. 199.6 സിസി ഓയിൽ കൂൾഡ് എഞ്ചിനാണ് ഹീറോ എക്‌സ് പൾസിന്റെ ഹൃദയം. അത് 17.8 ബിഎച്ച്പി പവറും, 16.45 എൻഎം ടോർക്കും നൽകുന്നു. ഹോണ്ട സിബി 200 എക്‌സിനെ സംബന്ധിച്ചിടത്തോളം പേരിൽ 200 എന്ന് ഉണ്ടെങ്കിലും നമ്മൾ ഹോർണറ്റ് 2.0 കണ്ടുശീലിച്ച 184.4 സിസി കരുത്തുള്ള എഞ്ചിനാണ് എക്‌സ് 200 ൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് 17 ബിഎച്ചപി പവറും 16.1 എൻഎം ടോർക്കും നൽകും. രണ്ട് ബൈക്കിനും അഞ്ച് ഗിയറാണുള്ളത്. എഞ്ചിനിലുണ്ടായ കുറവ് വാഹനത്തിന്റെ ഭാരം കുറച്ച് ഹോണ്ട പരിഹരിക്കുന്നുണ്ട് 147 കിലോയാണ് എക്‌സ 200ന്റെ ഭാരം. എക്‌സ് പൾസിന്റെ ഭാരം 10 കിലോ അധികമാണ്.
ടയർ, ബ്രേക്ക്, സസ്പെൻഷൻ
ടയറുകളുടെ കാര്യത്തിൽ എക്‌സ് പൾസാണ് മു്മ്പിൽ 21/18 ഇഞ്ച് ടയറുകൾ എക്‌സ് പൾസിനെ ചലിപ്പിക്കുമ്പോൾ 17 ഇഞ്ച് ടയറാണ് എക്‌സ് 200 ന് നൽകിയിരിക്കുന്നത്. സസ്‌പെൻഷൻ ട്രാവലിലും എക്‌സ് പൾസാണ് സ്‌കോർ ചെയ്തിരിക്കുന്നത്. പക്ഷേ സിബി 200 എക്‌സിന് യുഎസ്ഡി( അപ് സൈഡ് ഡൗൺ ) ഫോർക്കാണ് എന്നത് അതിന്റെ മാറ്റ കൂട്ടുന്നു. രണ്ട് ബൈക്കിനും ഒരേ ഡിസ്‌ക് സൈസാണ് നൽകിയിരിക്കുന്നത് മുന്നിൽ 276 എംഎം, പിറകിൽ 220 എംഎം.
വില
120,800 രൂപയാണ് ഹീറോ എക്‌സ് പൾസിന്റെ കോഴിക്കോട്ടെ എക്‌സ് ഷോറൂം വില. സിബി 200 എക്‌സ് കുറച്ചു കൂടി വിലകൂടിയതാണ്. 1,45,276 ആണ് എക്‌സ് എക്‌സിന്റെ കോഴിക്കോട്ടെ എക്‌സ് ഷോറൂം വില.
Adjust Story Font
16