'ബസ് ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്ക്'; റോബോടാക്‌സിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇലോൺ മസ്‌ക്
2023 ഓടെ വാഹനം പുറത്തിറക്കുമെന്നും 2024 ഓടെ കൂടുതൽ ഉത്പാദനം നടത്തുമെന്നും ഇലോൺ മസ്‌ക്
ഉപഭോക്താക്കൾ ഇതുവരെ അനുഭവിക്കാത്തത തരത്തിൽ ബസ് ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റോബോടാക്‌സി വഴി സൗകര്യമൊരുക്കുമെന്ന് ശതകോടീശ്വരനും ടെസ്‌ല മോട്ടോഴ്‌സ് സിഇഒയുമായ ഇലോൺ മസ്‌ക്. ഈ മാസമാദ്യത്തിൽ സൈബർ റോഡിയോ പരിപാടിയിൽ പ്രഖ്യാപിച്ച ടെസ്‌ല റോബോ ടാക്‌സിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടെസ്‌ലയുടെ ക്യൂ1 2022 കോൺഫറൻസ് കാളിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
2023 ഓടെ വാഹനം പുറത്തിറക്കുമെന്നും 2024 ഓടെ കൂടുതൽ ഉത്പാദനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പെഡലോ സ്റ്റിയറിങ് വീലോയില്ലാത്ത തരത്തിലായിരിക്കും വാഹനത്തിന്റെ രൂപഘടനയെന്നും മസ്‌ക് വ്യക്തമാക്കി. ടെസ്‌ല കമ്പനിയുടെ വളർച്ചയിൽ പ്രധാനഘടകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ് പേരിടാത്ത റോബോടാക്‌സി. എന്നാൽ മസ്‌ക് വാഹനം പുറത്തിറക്കുമെന്ന് അറിയിച്ച തിയ്യതികൾ അന്തിമമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
റേബോടാക്‌സിയെന്ന ചിന്ത ലോകത്ത് പുതിയതല്ല. വേമോ, ക്രൂയിസ്, ഓട്ടേഎക്‌സ് എന്നിവയൊക്കെ ഈ ആശയത്തിനായി പ്രവർത്തിക്കുന്നുണ്ട്. സ്വയം പ്രവർത്തിക്കുന്ന വാഹനം രൂപകൽപ്പന ചെയ്യാൻ 'അറൈവൽ' യൂബറുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്.
Elon Musk has released more information about Robo taxi
Adjust Story Font
16