മഹീന്ദ്ര ഥാറിനെ വീഴ്ത്താൻ ഫോഴ്‌സ്; ഖൂർഖ സെപ്റ്റംബർ 15 ന് കളത്തിൽ
മഹീന്ദ്ര ഥാറിന്റെ പ്രധാന എതിരാളിയാകുമെന്ന് വിലയിരുത്തപ്പെടുന്ന ഖൂർഖയെ കഴിഞ്ഞ വർഷത്തെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്.
![മഹീന്ദ്ര ഥാറിനെ വീഴ്ത്താൻ ഫോഴ്‌സ്; ഖൂർഖ സെപ്റ്റംബർ 15 ന് കളത്തിൽ മഹീന്ദ്ര ഥാറിനെ വീഴ്ത്താൻ ഫോഴ്‌സ്; ഖൂർഖ സെപ്റ്റംബർ 15 ന് കളത്തിൽ](https://www.mediaoneonline.com/h-upload/2021/09/11/1246135-kh.webp)
ഓഫ് റോഡ് പ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ഫോഴ്‌സിന്റെ ഖൂർഖയുടെ പുതിയ രൂപത്തിന്റെ ഇന്ത്യയിലെ അവതാരപ്പിറവി എന്നാണെന്ന് കമ്പനി പുറത്തുവിട്ടു. സെപ്റ്റംബർ 15നാണ് ഖൂർഖ ഇന്ത്യയിൽ ടയർ കുത്തുക.
മഹീന്ദ്ര Lറിന്റെ പ്രധാന എതിരാളിയാകുമെന്ന് വിലയിരുത്തപ്പെടുന്ന ഖൂർഖയെ കഴിഞ്ഞ വർഷത്തെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്.
നിലവിൽ നമ്മൾ കണ്ട് ശീലിച്ച ഖൂർഖയുടെ ബോക്‌സി ലുക്ക് കൈവിടാതെയാണ് പുതിയ ഖൂർഖയും പുറത്തിറങ്ങുന്നത്. പക്ഷേ നിരവധി മാറ്റങ്ങൾ ഡിസൈനിൽ വരുത്താൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പുതിയ ഖൂർഖ പുറത്തിറങ്ങുന്നത് പുതിയ ചേസിസിലാണ്.
പുതിയ റൗണ്ട് ഷേപ്പിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഡിസൈനിലുള്ള ഗ്രില്ലും മുന്നിലെ ബമ്പറും, ഫ്രണ്ട് ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ഇൻഡിക്കേറ്ററുകൾ. വെള്ളത്തിലൂടെയുള്ള യാത്ര സുഗമമാക്കാൻ വലിയ സ്‌നോർക്കൽ വഴി എയർ ഇൻടേക്ക് മുകളിലേക്ക് മാറ്റിയിരിക്കകുന്നു.
പിറകിലും തീർത്തും പുതിയ ടെയിൽ ലൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ടെയിൽ ഗേറ്റിൽ സ്‌പെയർ വീൽ നൽകിയിരിക്കുന്നത് വാഹനത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. കൂടാതെ പിറകിൽ വൈപ്പർ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വാഹനത്തിന്റെ അകത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട നിറത്തിലുള്ള ഇന്റീരിയറാണ് വാഹനത്തിലുണ്ടാകുക. ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, എ.സി. പിറകിലെ യാത്രക്കാർക്ക് ആം റെസ്റ്റ്, ഏറ്റവും പിറകിലെ ജംമ്പ് സീറ്റ് മാറ്റി ക്യാപ്റ്റൻ സീറ്റ് വരാനും സാധ്യതയുണ്ട്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റായിരിക്കുമെന്ന് ഇതിനോടകം തന്നെ ഉറപ്പായിട്ടുണ്ട്. വാഹനത്തിന് 4 ഡോർ, 5 ഡോർ എന്നീ രണ്ട് വേരിയന്റുകളുണ്ടാകാനാണ് സാധ്യത.
കൂടാതെ വാഹനത്തിൽ ഉപഭോക്താക്കളുടെ ഇഷ്ടത്തിനുസരിച്ച് കസ്റ്റംമൈസ് ചെയ്യാനും ഫോഴ്‌സ് അവസരം നൽകുന്നുണ്ട്.
എഞ്ചിൻ
നമ്മൾ കണ്ടു പരിചയിച്ച പഴയ ഖൂർഖയിലെ എഞ്ചിൻ തന്നെയായിരിക്കും പുതിയ ഖൂർഖയ്ക്കും കരുത്ത് പകരുക. 90 എച്ച്പി പവറുള്ള 260 എൻഎം ടോർക്കുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ബി.എസ്6 മാനദണ്ഡത്തിന് അനുസരിച്ച് റീ ട്യൂൺ ചെയ്താണ് അവതരിപ്പിക്കുക. ഫോർ വീൽ ഡ്രൈവുള്ള വാഹനത്തിൽ മുമ്പിലും പിറകിലും ഡിഫ്രൈൻഷ്യൽ ലോക്കും ലഭ്യമാണ്.
മഹീന്ദ്ര ഥാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന ഖൂർഖയുടെ എക്‌സ് ഷോറൂം വില 10-12 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16