Quantcast

ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നു

90 ശതമാനത്തിലധികം സർവീസ് സെന്ററുകളും അതുപോലെ തന്നെ നിലനിർത്തുകയും 5 വർഷം സ്‌പെയർ പാർട്‌സുകൾക്ക് വില കൂടില്ലെന്നും ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 Feb 2022 3:58 PM GMT

ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നു
X

കഴിഞ്ഞ വർഷം ഇന്ത്യൻ വാഹനമേഖലയുടെ ഏറ്റവും വലിയ നഷ്ടമെന്താണെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രമേയുള്ളൂ- ഫോർഡിന്റെ മടക്കം. പക്ഷേ ഫോർഡ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്.

ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിഎൽഐ സ്‌കീമിന്റെ ഭാഗമായി ഇവി കാറുകൾ ഇന്ത്യയിൽ നിർമിക്കാനാണ് ഫോർഡിന്റെ നീക്കം. അതേസമയം ഈ കാറുകൾ ഇന്ത്യൻ വിപണിയിലേക്കല്ല നിർമിക്കുന്നത് നിലവിലെ തീരുമാനമനുസരിച്ച് പൂർണമായും കയറ്റുമതി ചെയ്യാൻ വേണ്ടിയാണ് ഫോർഡിന്റെ പദ്ധതി. അതേസമയം ഭാവിയിൽ ഇന്ത്യയിൽ ഇവി വാഹനങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യതയും അവർ തള്ളുന്നില്ല. ഫോർഡിന്റെ സർവീസ് നെറ്റ് വർക്ക് ഇപ്പോഴും തുടരുന്നതിനാൽ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എളുപ്പവുമാണ്.

ആഗോളതലത്തിൽ 30 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇവിയിൽ ഫോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ നിക്ഷേപത്തിൽ പ്രൊഡക്ഷൻ ഹബായി ഇന്ത്യയെ മാറ്റാനാണ് ഫോർഡിന്റെ തീരുമാനം. എന്നിരുന്നാലും ഫോർഡിന്റെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിൽ ഏതിൽ ഇവി കാറുകൾ നിർമിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇവി കാറുകൾ നിർമിക്കാൻ പ്ലാന്റുകളിൽ വലിയ മാറ്റങ്ങൾ വേണ്ടിവരും.

കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൽപ്പന അവസാനിപ്പിച്ച ഫോർഡ് എന്ന അമേരിക്കൻ ഭീമന്റെ സർവീസ് നെറ്റ് വർക്ക് ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. 90 ശതമാനത്തിലധികം സർവീസ് സെന്ററുകളും അതുപോലെ തന്നെ നിലനിർത്തുകയും 5 വർഷം സ്‌പെയർ പാർട്‌സുകൾക്ക് വില കൂടില്ലെന്നും ഫോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story