കറുത്ത ബോഡി, 125 സിസി കരുത്ത്- പുതിയ ക്യാൻവാസ് ബ്ലാക്ക് എഡിഷൻ സൂപ്പർ സ്‌പ്ലെണ്ടർ വിപണിയിൽ
സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, യുഎസ്ബി ചാർജർ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഇരുചക്രവാഹന മേഖലയിൽ വർഷങ്ങളായി രാജാവായി വിലസുന്ന മോഡലാണ് സ്‌പ്ലെണ്ടർ. ഹീറോ ഹോണ്ട ആയിരുന്നപ്പോൾ ഉണ്ടാക്കിയ പേര് ഇപ്പോൾ ഹീറോ സ്പ്ലണ്ടറും ഒരു പരിധി വരെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ പുതിയ ബ്ലാക്ക് എഡിഷൻ സൂപ്പർ സ്‌പ്ലെണ്ടർ പുറത്തിറക്കിയിരിക്കുകയാണ് ഹീറോ. ക്യാൻവാസ് ബ്ലാക്ക് എഡിഷൻ സൂപ്പർ സ്‌പ്ലെണ്ടർ എന്നാണ് പേര്. ലോഗോയും ലൈറ്റുകളും ഒഴികെ വാഹനത്തിന്റെ മറ്റു ബോഡി പാനലുകളുടെയെല്ലാം നിറം കറുപ്പാണ്.
സൂപ്പർ സ്‌പ്ലെണ്ടറുകളിൽ ഉപയോഗിക്കുന്ന 124.77 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിന്റെയും കരുത്ത്. 10.7 എച്ച്പി പവറും 10.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. മുൻ ഡിസ്‌ക്/ ഡ്രം വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. രണ്ട് മോഡലിനും കംബൈൻഡ് ബ്രേക്കിങ് സിസ്റ്റമായ CBS ഉൾപ്പെടുത്തിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, യുഎസ്ബി ചാർജർ എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 60 കിലോമീറ്റർ വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കുന്നുണ്ട്.
സാധാരണ സൂപ്പർ സ്‌പ്ലെണ്ടറിനേക്കാൾ കുറച്ചധികം വില വർധിച്ചിട്ടുണ്ട്. 77,200 രൂപയാണ് ഡ്രം വേരിയന്റിന്റെ എക്‌സ് ഷോറൂം വില. ഡിസ്‌ക് വേരിയന്റിലേക്ക് വന്നാൽ 81,100 രൂപയായി വില വർധിപ്പിക്കും.
Adjust Story Font
16