Quantcast

പുതിയ ചുവന്ന ഡിയോ പുറത്തിറങ്ങി; ഇഷ്ട ഡിയോ തെരഞ്ഞെടുക്കാൻ ഇനി കുറച്ച് വിയർക്കും

ബോഡി നിറത്തിലെ മാറ്റം കൂടാതെ ചുവന്ന നിറത്തിലുള്ള സസ്‌പെൻഷൻ സ്പ്രിങും പുതിയ സ്‌പോർട്ടി ലുക്കുള്ള കറുത്ത അലോയ്കളും ഉൾപ്പെടുത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Aug 2022 1:15 PM GMT

പുതിയ ചുവന്ന ഡിയോ പുറത്തിറങ്ങി;  ഇഷ്ട ഡിയോ തെരഞ്ഞെടുക്കാൻ ഇനി കുറച്ച് വിയർക്കും
X

ഗിയർലെസ് സ്‌കൂട്ടറുകളുടെ നിരയിൽ ഇന്ത്യയിൽ ഹോണ്ട ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡലാണ് ഡിയോ. പതിറ്റാണ്ടുകളായി ഇന്ത്യൻ മാർക്കറ്റിൽ തുടരുന്ന മോഡലാണ് ഡിയോ. അതിനിടെ നിരവധി കോസ്മറ്റിക്ക്-മെക്കാനിക്കൽ മാറ്റങ്ങൾക്കും ഡിയോ വിധേയമായി. ഇപ്പോൾ പുതിയ രണ്ട് ലിമിറ്റഡ് എഡിഷൻ ഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. ഹോണ്ട സ്‌പോർട്‌സ് എന്നാണ് രണ്ട് വേരിയന്റുകളിൽ ലഭിക്കുന്ന ഈ മോഡലിന് ഹോണ്ട നൽകിയിരിക്കുന്ന പേര്. ഇതോടെ ഡിയോ നാല് വേരിയന്‍റുകളില്‍ ഇന്ത്യയില്‍ ലഭിക്കും.

പ്രീമിയം ലുക്കിന് വേണ്ടി രണ്ട് പുതിയ ഡ്യൂവൽ ടോൺ കളറുകളും മോഡലിനിന് നൽകിയിട്ടുണ്ട്. സ്‌പോർട് റെഡ് വിത്ത് ബ്ലാക്ക്, സ്‌ട്രോൺഷ്യം സിൽവർ വിത്ത് ബ്ലാക്ക് എന്നിവയാണ് പുതിയ നിറങ്ങൾ. ഇത് കൂടാതെ ചുവന്ന നിറത്തിലുള്ള സസ്‌പെൻഷൻ സ്പ്രിങും പുതിയ സ്‌പോർട്ടി ലുക്കുള്ള കറുത്ത അലോയ്കളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ലുക്കിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂ. ബാക്കി മെക്കാനിക്കൽ, ഫീച്ചറുകൾ എല്ലാം അതേപടി തുടരും. ടെലിസ്‌കോപിക്ക് സസ്‌പെൻഷൻ, എക്‌സ്റ്റേണൽ ഫ്യൂവൽ ലിഡ്, സൈഡ് സ്റ്റാൻഡ് സെൻസർ, കോംബി ബ്രേക്ക് സിസ്റ്റം, 3 സ്റ്റെപ്പായി ക്രമീകരിക്കാൻ കഴിയുന്ന പിറകിലെ സസ്‌പെൻഷൻ, എൽഇഡി ഹെഡ് ലാമ്പ്, ഇക്കോ ഇൻഡിക്കേറ്ററോട് കൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഈ മോഡലിലും തുടരും.

നേരത്തെയുണ്ടായിരുന്ന 109.51 സിസി ഫാൻ കൂൾഡ് 4 സ്‌ട്രോക്ക് എഞ്ചിൻ സ്‌പോർട്‌സ് എഡിഷനും കരുത്ത് പകരും, 7.7 പിഎസ് പവറും, 9 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.

സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്‌പോർട്‌സ് എഡിഷൻ ലഭിക്കും. സ്റ്റാൻഡേർഡിന് 68,317 രൂപയും ഡീലക്‌സിന് 73,317 രൂപയുമാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില. റെഗുലർ ഡിയോയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് 67,817 രൂപയും ഡീലക്‌സിന് 71,317 രൂപയുമാണ് എക്‌സ് ഷോറൂം വില.

TAGS :

Next Story