രാജ്യത്ത് 10,000 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യയിലെ പെട്രോളിയം വിപണിയിൽ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്.
ഇന്ധനവില ഇന്ത്യയിൽ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ട് പോകുമ്പോൾ ഇന്ത്യയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐ.ഒ.സി) ഒരു കാര്യം മനസിലായെന്ന് തോന്നുന്നു. ഇനി അധികകാലം ഇന്ത്യയിൽ പെട്രോൾ വിൽപ്പന നടക്കില്ലെന്ന്. അതുകൊണ്ട് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ഐ.ഒ.സിയുടെ തീരുമാനം. 2024 നുള്ളിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിൽ 2,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ ഒരു വർഷം കൊണ്ട് തന്നെ ആരംഭിക്കുമെന്നാണ് ഐ.ഒ.സി ചെയർമാനായ മാധവ് വൈദ്യ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പെട്രോളിയം വിപണിയിൽ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്. പരിസ്ഥിതി മലിനീകരണം കുറക്കാനാണ് ഐഒസി ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. ഐഒസിയുടെ പെട്രോൾ പമ്പുകളിലായിരിക്കും ഭൂരിഭാഗം ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കുക. ഇതിനോടകം തന്നെ 76 പെട്രോൾ പമ്പുകളിൽ ചാർജിങ് പോയിന്റ് സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ 11 പമ്പുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞു.
Adjust Story Font
16