Quantcast

നിർമാണച്ചെലവ് കൂടി; നാലു കമ്പനികളുടെ കാറുകൾക്ക് അടുത്ത മാസം മുതൽ വില വർധിക്കും

സ്റ്റീൽ, അലൂമിനിയം, ഇതര മെറ്റലുകൾ തുടങ്ങിയ വില വർധിച്ചതോടെയാണ് വാഹനങ്ങളുടെ വില കൂട്ടുന്നതായി വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-03-27 15:39:05.0

Published:

27 March 2022 3:38 PM GMT

നിർമാണച്ചെലവ് കൂടി; നാലു കമ്പനികളുടെ കാറുകൾക്ക് അടുത്ത മാസം മുതൽ വില വർധിക്കും
X

നാലു കമ്പനികളുടെ കാറുകൾക്ക് അടുത്ത മാസം മുതൽ ഇന്ത്യൻ മാർക്കറ്റിൽ വില കൂടും. ടാറ്റാ മോട്ടോർസ്, ടൊയോട്ട കിർലോസ്‌കർ, ബിഎംഡബ്ല്യൂ, മെർസിഡസ് ബെൻസ് എന്നീ കമ്പനികളുടെ വിവിധ മോഡലുകൾക്കാണ് വില കൂടുന്നത്. നിർമാണ സാമഗ്രികളായ സ്റ്റീൽ, അലൂമിനിയം, ഇതര മെറ്റലുകൾ തുടങ്ങിയ വില വർധിച്ചതോടെയാണ് വാഹനങ്ങളുടെ വില കൂട്ടുന്നതായി വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്

രാജ്യത്തെ സുപ്രധാന വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വില വർധിപ്പിച്ചതായി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. 2-2.5 ശതമാനം വില വർധിക്കുമെന്നാണ് അറിയിപ്പ്. ഏപ്രിൽ ഒന്നു മുതൽ വർധനവ് പ്രാബല്യത്തിൽ വരും. മോഡലിനും വേരിയൻറിനും അനുസരിച്ച് വർധനവ് വ്യത്യാസപ്പെടും.

ടൊയോട്ട കിർലോസ്‌കർ

എല്ലാ മോഡലുകൾക്കും നാലു ശതമാനം വില വർധനവാണ് ടൊയോട്ട കിർലോസ്‌കർ ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാണ സാമഗ്രികളുടെ വില വർധനവ് തന്നെയാണ് ഫോർച്ച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയടക്കമുള്ളവയുടെ വില ഏപ്രിൽ ഒന്നു മുതൽ കൂടാൻ ഇടയാക്കിയത്.

ബിഎംഡബ്ല്യൂ

തങ്ങളുടെ മോഡലുകളിൽ 3.5 ശതമാനം വരെ വില വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണ സാമഗ്രികളുടെ വിലക്കൂടുതൽ, ലോജിസ്റ്റിക് ചിലവ് വർധന എന്നിവയാണ് കാരണമായി കാണിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് റേറ്റ്, ജിയോപൊളിറ്റിക്കൽ സാഹചര്യം എന്നിവയും ഇവയെ ബാധിക്കുന്നു. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ, ബിഎംഡബ്ല്യു എം 340ഐ, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ, ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ്1, ബിഎംഡബ്ല്യു എക്‌സ്3, ബിഎംഡബ്ല്യു എക്‌സ്4 തുടങ്ങിയവ പ്രാദേശികമായി നിർമിക്കുന്ന കാറുകളുടെ ശ്രേണിയിൽ ഉൾപ്പെടുന്നവയാണ്.

മേഴ്‌സിഡസ് ബെൻസ്

മൂന്നു ശതമാനമാണ് ഏപ്രിൽ ഒന്നു മുതൽ മേഴ്‌സിഡസ് ബെൻസ് വില വർധിപ്പിക്കുന്നത്. ഇതോടെ പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനങ്ങൾക്ക് 50,000 മുതൽ അഞ്ചു ലക്ഷം വരെയാണ് വർധിക്കുക. ഏപ്രിൽ ഒന്നു മുതൽ എ 200 ലിമോസിന്റെ വില 42 ലക്ഷം, ജിഎൽഎ 200 ന്റെ വില 45 ലക്ഷം, ജിഎൽസി200ന്റെ വില 62 ലക്ഷം, ജിഎൽഇ 300 ഡി ഫോർ എമ്മിന്റെ വില 86 ലക്ഷം, ജിഎൽഎസ് 400 ഡി ഫോർ എമ്മിന്റെ വില 1.16 കോടി, എൽഡബ്യ്യൂബി ഇ ക്ലാസ് 200 വില 71 ലക്ഷം, എസ് ക്ലാസ് 350ഡിയുടെ വില 1.6 കോടി, എഎംജി ഇ 63 എസ് ഫോർ മാറ്റിക് (സിബിയു) വില 1.77 കോടി, എഎംജി ജിടി 63 എസ് ഫോർ ഡോർകൂപ്പെ(സിബിയു) 2.7 കോടി എന്നിങ്ങനെയാകും വില. എല്ലാ വിലകളും എക്‌സ് ഷോ റൂം തലത്തിലാണ്. ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഏപ്രിൽ ഒന്നുമുതൽ വില വർധിപ്പിക്കും. എട്ടു പേർക്ക് സഞ്ചാരിക്കാവുന്ന വാഹനങ്ങളിൽ ആറു എയർ ബാഗുകൾ സ്ഥാപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവും വില വർധിക്കാനിടയാക്കും.



അതേസമയം, ടൊയോട്ട പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അടുത്തിടെ പരിഷ്‌ക്കരിച്ച് പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോയ്ക്ക് അനുസൃതമായ മാറ്റങ്ങളോടെയാണ് ഗ്ലാൻസയും മുഖം മിനുക്കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ വില 6.39 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഗ്ലാൻസയുടെ സിഎൻജി വേരിയന്റ് അവതരിപ്പിക്കാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പദ്ധതിയിടുന്നുണ്ട്.

Construction costs increase; The prices of the four companies' cars will go up from next month

TAGS :

Next Story