വില ഒന്നരക്കോടി, ജാഗ്വര്‍ എഫ്-പേസ് എസ്‌വിആര്‍ പെര്‍ഫോമന്‍സ് പതിപ്പ് ഇന്ത്യയിലെത്തി
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് നാലു സെക്കന്റ് മതി.
എഫ്- പേസ് എസ് വി ആര്‍ പെര്‍ഫോമന്‍സ് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാഗ്വര്‍ ലാന്‍ഡ് റോവര്‍. 1.51 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചു.
ജാഗ്വറിന്റെ 5.0 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് എഫ്- പേസ് എസ്‌വിആർ പതിപ്പിന് കരുത്തേകുന്നത്. ഇത് 543 ബിഎച്ച്പി കരുത്തില്‍ 700 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്‍ജിന്‍ ജാഗ്വറിന്റെ അള്‍ട്രാ റെസ്‌പോണ്‍സീവ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് അനായാസ പ്രകടനത്തിന് വേഗത്തിലുള്ള ഗിയര്‍ ഷിഫ്റ്റുകള്‍ നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് നാലു സെക്കന്റ് മതി.
കംഫര്‍ട്ട്, ഡൈനാമിക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവ് മോഡുകളും മോഡലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രായോഗികമാക്കുമ്പോള്‍ ത്രോട്ടില്‍ മാപ്പിങ്, ഗിയര്‍ ഷിഫ്റ്റ് പോയിന്റുകള്‍, സ്റ്റിയറിങ് പരിശ്രമം, സസ്‌പെന്‍ഷന്‍ എന്നിവ കാര്‍ സ്വയം മാറ്റുന്നു. ഡൈനാമിക് മോഡില്‍ ഡ്രൈവര്‍ക്ക് സ്‌റ്റോപ്പ് വാച്ച്, ജി-മീറ്റര്‍, പെഡല്‍ ഗ്രാഫ് എന്നിവ ലഭ്യമാകും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി റെഡ് സ്റ്റിച്ചിങ്, വയര്‍ലെസ് ചാര്‍ജര്‍, 11.4 ഇഞ്ച് വളഞ്ഞ ഗ്ലാസ് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ലെതര്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ എന്നിവയുമുണ്ട്.
ജെഎല്‍ആറിന്റെ ക്യാബിന്‍ എയര്‍ അയോണൈസേഷനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് ആന്തരിക വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അലര്‍ജികളും അസുഖകരമായ ദുര്‍ഗന്ധം നീക്കം ചെയ്യാനും സഹായിക്കുന്നു.
കൂടാതെ എസയുവിക്ക് അഡാപ്റ്റീവ് ഡ്രൈവിങ് ബീമും ലഭിക്കുന്നുണ്ട്. ഇത് മുന്നോട്ടുള്ള റോഡിനെ വിലയിരുത്തുകയും ഉയര്‍ന്ന ബീം ലൈറ്റിനെയും വരാനിരിക്കുന്ന ട്രാഫിക് അല്ലെങ്കില്‍ ട്രാഫിക് ചിഹ്നങ്ങള്‍ മനസ്സിലാക്കി സ്വയമേ ക്രമീകരിക്കുകയും ചെയ്യുന്നു.
Adjust Story Font
16