കാത്തിരിപ്പ് മതിയാക്കാം; ജീപ്പ് മെറിഡിയൻ ഇന്ത്യയിൽ അവതരിച്ചു
നിലവിൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ടർബോ ഡീസൽ എഞ്ചിനിൽ മാത്രമായിരിക്കും മെറിഡിയൻ ലഭ്യമാകുക.
പ്രീമിയം എസ്.യു.വി കാറ്റഗറിയിൽ ഇന്ത്യൻ വാഹന വിപണി കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരിക്കുന്ന കാര്യം സംഭവിച്ചിരിക്കുന്നു. ജീപ്പ് മെറിഡിയൻ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നു. ജീപ്പിന്റെ പ്രമുഖ മോഡലായ കോംപസിനെ അടിസ്ഥാനമാക്കിയാണ് മെറിഡിയനും നിർമിച്ചിരിക്കുന്നത്. എന്നാൽ മൂന്നാം നിര സീറ്റ് ഉൾപ്പെടുത്താൻ വേണ്ടി വലിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
നിലവിൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ടർബോ ഡീസൽ എഞ്ചിനിൽ മാത്രമായിരിക്കും മെറിഡിയൻ ലഭ്യമാകുക. 170 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം ലഭ്യമാണ്. ഭാവിയിൽ ഈ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ എഞ്ചിൻ ഫിഗറുകളെല്ലാം ജീപ്പ് കോംപസിന്റേതിന് സമാനമാണെങ്കിലും ഇസിയു അപ്‌ഡേറ്റിലൂടെ ചെറിയ മാറ്റങ്ങൾ പ്രകടനത്തിലുണ്ടാകും.
ഫോർ വീൽ ഡ്രൈവ് ഓട്ടോമാറ്റിക്ക് വേരിയന്റിൽ മാത്രമേ ലഭിക്കുകയുള്ളൂ.
രണ്ട് വേരിയന്റുകളിലാണ് ജീപ്പ് മെറിഡയൻ ലഭിക്കുക. ലിമിറ്റഡ്, ലിമിറ്റഡ് (ഒ) എന്നിവയാണ് അവ. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്്‌പ്ലെ, വയർലെസ് ചാർജിങ്, പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക്ക് എസി, പവേർഡ് ടെയിൽഗേറ്റ്, പനോരമിക്ക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഫ്രണ്ട് പാർക്കിങ് സെൻസർ, ഓട്ടോണമസ് ഡ്രൈവിങ് സംവിധാനമായ അഡാസ് തുടങ്ങി എല്ലാ സാങ്കേതികവിദ്യകളും ചേർന്നതാണ് ഈ 7 സീറ്റർ മോഡൽ.
29.90 ലക്ഷത്തിലാണ് മെറിഡിയന്റെ വില ആരംഭിക്കുന്നത്. ഉയർന്ന വേരിയന്റായ ലിമിറ്റഡ് (ഒ) എടി 4X4 വിന് 36.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂൺ മൂന്നാം വാരം മുതൽ ഡെലിവറി ആരംഭിക്കും.
Summary: Jeep Meridian launched in India at Rs 29.90 lakh
Adjust Story Font
16