Quantcast

അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് കൊമാക്കി വെനീസ്

ഒമ്പത് വ്യത്യസ്ത കളർ സ്‌കീമുകളിൽ വാഹനം ഉടൻ ഇന്ത്യൻ നിരത്തുകളിലെത്തുമെന്നും കൊമാകി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    13 Jan 2022 2:56 PM

Published:

13 Jan 2022 2:53 PM

അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് കൊമാക്കി വെനീസ്
X

ഡൽഹി ആസ്ഥാനമായ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ് കൊമാകി, പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വെനീസ് അവതരിപ്പിച്ചു. ബ്രാൻഡിന്റെ അതിവേഗ പോർട്ട്‌ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്.ഒമ്പത് വ്യത്യസ്ത കളർ സ്‌കീമുകളിൽ വാഹനം ഉടൻ ഇന്ത്യൻ നിരത്തുകളിലെത്തുമെന്നും കൊമാകി വ്യക്തമാക്കി.

രാജ്യത്തെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ വെല്ലുന്ന ഏറ്റവും പുതിയ ഫീച്ചറുകളോടെയായിരിക്കും വെനീസ് എത്തുകയെന്നും കൊമാകി പറയുന്നു.ഇതുവരെയുള്ള ഏറ്റവും ആവേശകരമായ ലോഞ്ച് ആയിരിക്കും കൊമാകി വെനീസെന്ന് കൊമാകി ഇലക്ട്രിക് വെഹിക്കിൾ ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.

മോട്ടോർ സ്പെസിഫിക്കേഷനുകളും, അതിന്റെ മറ്റ് വിവരങ്ങളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ചിൽ മാത്രമാകും കമ്പനി വെളിപ്പെടുത്തുക. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് പുതിയ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടർ 72V, 40Ah ബാറ്ററിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാലമായ ഇരിപ്പിടം, അധിക സ്റ്റോറേജ് ബോക്സ് എന്നിവയുമായാണ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്സ് സ്വിച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും കൊമാകിയുടെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതയായി ഇടംപിടിക്കും.

TAGS :

Next Story