Quantcast

മഹീന്ദ്ര ഇവിക്ക് കരുത്ത് പകരാൻ റിലയൻസും

പക്ഷേ സിംഹങ്ങൾ അടക്കിവാഴുന്ന കാട്ടിലേക്ക് അങ്ങനെ വെറുതെ വരാൻ പറ്റില്ലല്ലോ, അപ്പോൾ മഹീന്ദ്ര കൂടെ വേറെയൊരാളെ കൂടെക്കൂട്ടി.

MediaOne Logo

Web Desk

  • Published:

    9 Dec 2021 1:49 PM GMT

മഹീന്ദ്ര ഇവിക്ക് കരുത്ത് പകരാൻ റിലയൻസും
X

രാജ്യത്ത് വിവിധ കാർ നിർമാതാക്കൾ ഇവി വാഹനങ്ങൾ പുറത്തിറക്കാനും അതിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പിറകിലാണിപ്പോൾ. രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മഹീന്ദ്ര പക്ഷേ ഇവി കാർ മേഖലയിൽ അത്ര കണ്ട് ശോഭിച്ചിട്ടില്ല. അവർ അൽപ്പം വൈകിയാണ് ഓടുന്നത്. ഇവി വിഭാഗത്തിൽ മുചക്ര വിഭാഗത്തിൽ മാത്രമാണ് മഹീന്ദ്രയ്ക്ക് കരുത്ത് തെളിയിക്കാൻ സാധിച്ചത്.

പക്ഷേ ഇവി മേഖലയിലേക്ക് കരുത്തോടെ തന്നെ കാലുറപ്പിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. പക്ഷേ സിംഹങ്ങൾ അടക്കിവാഴുന്ന കാട്ടിലേക്ക് അങ്ങനെ വെറുതെ വരാൻ പറ്റില്ലല്ലോ, അപ്പോൾ മഹീന്ദ്ര കൂടെ വേറെയൊരാളെ കൂടെക്കൂട്ടി. റിലയൻസുമായി ചേർന്നാണ് മഹീന്ദ്ര ഇന്ത്യൻ ഇവി വിപണയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്.

റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡുമായാണ് (ആർബിഎംഎൽ) മഹീന്ദ്ര ഗ്രൂപ്പ് കരാർ ഒപ്പിട്ടിരിക്കുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക് മുചക്ര വാഹനങ്ങൾക്കും ഇനി വരാൻ പോകുന്നതും നിലവിലുള്ളതുമായ കാറുകൾക്കും ചെറിയ വാണിജ്യ വാഹനങ്ങൾക്കും ക്വാഡ് ബൈക്കുകൾക്കും റിലയൻസിന്റെ പിന്തുണ ലഭിക്കും.

ജിയോ ബിപി എന്ന പേരിലുള്ള മൊബിലിറ്റി സ്റ്റേഷനുകൾ വഴി ഇവി വാഹനങ്ങൾക്ക് മൊബിലിറ്റി സർവീസുകൾ നൽകും (MaaS). ഇതിൽ ഇവി വാഹനങ്ങളുടെ പാർക്കിങ്, റെന്റ് എ കാർ എല്ലാം ഉൾപ്പെടും. കൂടാതെ ചാർജിങ് പോയിന്റുകളും നൽകും. ബാറ്ററി സ്വാപ്പിങ് സർവീസായ ബാറ്ററി ആസ് എ സർവീസ് (BaaS) സേവനവും റിലയൻസ് നൽകും.

TAGS :

Next Story