Quantcast

സ്‌കോർപിയോ എൻ ആരവം തീരും മുമ്പ് സ്‌കോർപിയോ ക്ലാസിക്കും പുറത്തിറക്കാൻ മഹീന്ദ്ര

മുന്നിലെ ഗ്രില്ലിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ പഴയ ലോഗോയ്ക്ക് പകരം ട്വിൻ പീക്ക് ഡിസൈനിലുള്ള ലോഗോ സ്‌കോർപിയോ ക്ലാസിക്കില്‍ ഇടം പിടിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 Aug 2022 4:14 AM GMT

സ്‌കോർപിയോ എൻ ആരവം തീരും മുമ്പ് സ്‌കോർപിയോ ക്ലാസിക്കും പുറത്തിറക്കാൻ മഹീന്ദ്ര
X

ചിത്രത്തിന് കടപ്പാട്: ഓട്ടോ കാര്‍ ഇന്ത്യ

സ്‌കോർപിയോ എൻ നേടിയ റെക്കോർഡ് ബുക്കിങിന്റെ ആരവങ്ങൾ ഒഴിയും മുമ്പ് അടുത്ത ലോഞ്ചുമായി വന്നിരിക്കുകയാണ് മഹീന്ദ്ര. സ്‌കോർപിയോയുടെ മുൻഗാമിയായ സ്‌കോർപിയോയെ സ്‌കോർപിയോ ക്ലാസിക്ക് എന്ന പേരിൽ റീ ബ്രാൻഡ് ചെയ്തു പുറത്തിറക്കുകയാണ് മഹീന്ദ്ര. ആഗസ്റ്റ് 12 നാണ് പുതിയ സ്‌കോർപിയോ ക്ലാസിക്ക് മഹീന്ദ്ര പുറത്തിറക്കുക. നിലവിലെ സ്‌കോർപിയോയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ചെറിയ മാറ്റങ്ങൾക്ക് മഹീന്ദ്ര തയാറായിട്ടുണ്ട്.

മുന്നിലെ ഗ്രില്ലിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ പഴയ ലോഗോയ്ക്ക് പകരം ട്വിൻ പീക്ക് ഡിസൈനിലുള്ള ലോഗോ സ്‌കോർപിയോ ക്ലാസിക്കിന് മുന്നിൽ ഇടം പിടിച്ചിട്ടുണ്ട്. പുതിയ ഫേക്കായ ഒരു സ്‌കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ 17 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്റീരിയറിൽ പുതിയ വലിയ ടച്ച് സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഡാർക്ക് വുഡ് ഇൻസേർട്ടുകളും പിയാനോ ബ്ലാക്ക് നിറവും ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌യുവി 700 ൽ നിന്നെടുത്ത പുതിയ ഗിയർലിവറാണ് ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നത്.

140 എച്ച്പി കരുത്തുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സിലായിരിക്കും വാഹനം ലഭിക്കുക. ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സോ 4 വീൽ ഡ്രൈവ് ഓപ്ഷനോ ഉണ്ടാകില്ല.

സ്‌കോർപിയോ എൻ ന് താഴെയാണ് നിലവിലെ സ്‌കോർപിയോ പ്ലേസ് ചെയ്യപ്പെടുന്നത്. സ്‌കോർപിയോയുടെ വില 13.54 ലക്ഷത്തിനും 18.62 ലക്ഷത്തിനുമിടയിൽ നിൽക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story