Quantcast

ഒന്നിച്ച് അഞ്ച് ഇവി എസ്.യു.വികൾ; ഇലക്ട്രിക്കിൽ കളം പിടിക്കാനുറച്ച് മഹീന്ദ്ര

' Born Electric ' എന്നാണ് മഹീന്ദ്ര ഇവി ഡിവിഷന്റെ ടാഗ് ലൈൻ.

MediaOne Logo

Web Desk

  • Published:

    28 July 2022 4:27 PM GMT

ഒന്നിച്ച് അഞ്ച് ഇവി എസ്.യു.വികൾ; ഇലക്ട്രിക്കിൽ കളം പിടിക്കാനുറച്ച് മഹീന്ദ്ര
X

ഇന്ത്യൻ ഇലക്ട്രിക്ക് കാർ മേഖല ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക വാഹന നിർമാതാക്കളുംഇവിവാഹനം അവതരിപ്പിക്കുകയോ ഇവി വാഹനം വികസിപ്പിക്കാനുള്ള ശ്രമത്തിലോ ആണ്. നിലവിൽ ഇന്ത്യയുടെ ഇവി കാർ വിപണിയിൽ സിംഹഭാഗവും കൈയാളുന്നത് ടാറ്റ മോട്ടോർസാണ്. അവിടേക്ക് ഒരു പുതിയ എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.

ടാറ്റ ഇവി കാർ ഇറക്കും മുമ്പ് തന്നെ e2o, e2o പ്ലസ് എന്നീ മോഡലുകളിലൂടെ ഇവി മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപ്പോയ മഹീന്ദ്രയാണ് ഇലക്ട്രിക് കാർ മേഖലയിലേക്ക് വീണ്ടും വന്നിരിക്കുന്നത്. നേരത്തെ തന്നെ മഹീന്ദ്ര ഉടൻ തന്നെ ഇവി വാഹനം പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അഞ്ച് ഇലക്ട്രിക് എസ്.യു.വി കൾ ഒന്നിച്ച് പുറത്തിറക്കുകയാണ് മഹീന്ദ്ര. അഞ്ച് എസ്.യു.വികളുടേയും ടീസർ മഹീന്ദ്ര പുറത്തുവിട്ടു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലായിരിക്കും അഞ്ച് വാഹനങ്ങളും ഇന്ത്യൻ മാർക്കറ്റിൽ അവതരിക്കുക. പുറത്തുവന്ന ടീസർ അനുസരിച്ച് നാല് എസ്.യു.വികൾ കൂപ്പെ ഡിസൈനിലുള്ളതാണ്. ഒന്ന് നിലവിൽ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്‌സ്.യു.വി 700 ന്റെ ഇലക്ട്രിക് വേർഷനായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

മഹീന്ദ്രയുടെ യുകെയിലെ ഡിസൈൻ സ്റ്റുഡിയോയായ Mahindra Advanced Design Europe (MADE) ൽ വച്ച് അവരുടെ ചീഫ് ഡിസൈനറായ പ്രതാപ് ബോസിന്റെ നേതൃത്വത്തിൽ ഡിസൈൻ ചെയ്തതാണ്. ' Born Electric ' എന്നാണ് മഹീന്ദ്ര ഇവി ഡിവിഷന്റെ ടാഗ് ലൈൻ. വരാൻ പോകുന്ന വാഹനങ്ങളുടെ മറ്റു സവിശേഷതകളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.

e2o, e2o പ്ലസ് മോഡലുകളെ കൂടി eVeritto എന്നൊരു ഇവി മോഡൽ കൂടി മഹീന്ദ്ര ഇന്ത്യയിൽ വിറ്റിരുന്നു. കൂടാതെ ഇവി TREO എന്ന പേരിൽ ഇവി ഓട്ടോറിക്ഷകളും മഹീന്ദ്ര വിൽക്കുന്നുണ്ട്.

TAGS :

Next Story