മാരുതിയുടെ ഇലക്ട്രിക് അവതാരം എന്നു വരും ? സൂചനകള്‍ ഇങ്ങനെ
മാരുതി ഒറ്റയ്ക്കല്ല ഈ കാർ വികസിപ്പിക്കുന്നത്. നിലവിൽ തന്നെ മാരുതിയുമായി കരാറുള്ള ജപ്പാൻ കരുത്തായ ടൊയോട്ടയും മാരുതിയുടെ കൂടെ ചേരുന്നുണ്ട്.
പ്രതീകാത്മ ചിത്രം
മാരുതിയുടെ ഇവി എന്നുവരുമെന്ന ചോദ്യം വാഹനപ്രേമികൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ലോകത്തെ ഒട്ടുമിക്ക കാർ നിർമാതാക്കളും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കടന്നിട്ടും ഇന്ത്യക്കാരുടെ സ്വന്തം മാരുതി സുസുക്കി മാത്രം ഇതുവരെ ഒരു ഇവി പുറത്തിറക്കിയിട്ടില്ല. മാരുതിയുടെ ഇവിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 2024 ൽ അവസാനിപ്പിക്കുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. നിലവിൽ YY8 എന്ന കോഡ് പേരിൽ അറിയപ്പെടുന്ന മാരുതി ഇലക്ട്രിക് എസ് യു വി 2024 ൽ പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
നിലവിൽ വാഹനത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ജോലിയാണ് കമ്പനി. എന്നാൽ മാരുതി ഒറ്റയ്ക്കല്ല ഈ കാർ വികസിപ്പിക്കുന്നത്. നിലവിൽ തന്നെ മാരുതിയുമായി കരാറുള്ള ജപ്പാൻ കരുത്തായ ടൊയോട്ടയും മാരുതിയുടെ കൂടെ ചേരുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത പേരുകളിൽ ഇരു കാർ നിർമാതാക്കളുടെയും കീഴിൽ രണ്ട് ഇലക്ട്രിക് എസ്.യു.വി ഇറങ്ങും. മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലായിരിക്കും YY8 നിർമിക്കുക. പ്രതിവർഷം 1.5 ലക്ഷം വിൽപ്പനയാണ് മാരുതി ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Adjust Story Font
16