Quantcast

'ഇരട്ടിയിലധികം വളര്‍ച്ച'; കോവിഡ് ദുരിതങ്ങള്‍ക്കിടയിലും വില്‍പ്പന വര്‍ധിപ്പിച്ച് ഇന്ത്യക്കാരുടെ മാരുതി

കെട്ടിലും മട്ടിലും അപ്പാടെ മാറ്റങ്ങളുമായെത്തിയ മാരുതി സുസൂക്കി വാഗന്‍ ആറാണ് ഏറ്റവുമധികം ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയ കാര്‍. 19,447 യൂണിറ്റ് വാഹനങ്ങളാണ് മാരുതിക്ക് വില്‍ക്കാനായത്.

MediaOne Logo

അലി തുറക്കല്‍

  • Updated:

    2021-07-09 07:57:59.0

Published:

9 July 2021 7:43 AM GMT

ഇരട്ടിയിലധികം വളര്‍ച്ച; കോവിഡ് ദുരിതങ്ങള്‍ക്കിടയിലും വില്‍പ്പന വര്‍ധിപ്പിച്ച് ഇന്ത്യക്കാരുടെ മാരുതി
X

കോവിഡ് കാലത്തും തകരാത്ത വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി. എന്‍ട്രി ലെവല്‍, ഹാച്ച് ബാക്ക്, കോംപാക്ട് എസ്.യു.വി തുടങ്ങി എല്ലാ മേഖലയിലും മാരുതി തന്നെയാണ് വില്‍പ്പന കണക്കുകളില്‍ മുന്നില്‍. 1,24,280 വാഹനങ്ങളാണ് 2020 ജൂണ്‍ 20 മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റു പോയത്.


കഴിഞ്ഞ ജൂണില്‍ അത് 51,274 വാഹനങ്ങളായിരുന്നു. അതായത് 73,006 വാഹനങ്ങളുടെ അധിക വില്‍പ്പനയാണ് ഒരു വര്‍ഷത്തിനുള്ളില്‍ മാരുതി കൈവരിച്ചത്. 2021 ജൂണ്‍ 21 ലെ കണക്കുകള്‍ പ്രകാരം 142.38 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കമ്പനി നേടിയത്. രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായ് 40,496 കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 21,320 ആയിരുന്നു. 15 ശതമാനത്തന്‍റെ വളര്‍ച്ചയാണ് ഹ്യുണ്ടായ്ക്ക് ഈ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങളില്‍ 48.06 ശതമാനവും മാരുതി സുസൂക്കിയുടെ വാഹനങ്ങളാണ്.

കെട്ടിലും മട്ടിലും അപ്പാടെ മാറ്റങ്ങളുമായെത്തിയ മാരുതി സുസൂക്കി വാഗന്‍ ആറാണ് ഏറ്റവുമധികം ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയ കാര്‍. 19,447 യൂണിറ്റ് വാഹനങ്ങളാണ് മാരുതിക്ക് വില്‍ക്കാനായത്.



ഇന്ത്യക്കാരുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിനാണ് രണ്ടാം സ്ഥാനം. 17,727 സ്വിഫ്റ്റ് കാറുകളാണ് ഇന്ത്യക്കാര്‍ വാങ്ങിയത്. മൂന്നാം സ്ഥാനം ബെലേനൊയും നാലാം സ്ഥാനം ബ്രെസ്സയും അഞ്ചാം ഡിസെയറും ആറാം സ്ഥാനം ആള്‍ടോയുമാണ്. യഥാക്രമം 14701, 12833, 12639, 12513 എന്നിങ്ങനെയാണ് വാഹനങ്ങള്‍ വിറ്റുപോയത്.


വില്‍പ്പനാനന്തര സേവനങ്ങള്‍ക്കും പ്രസിദ്ധമാണ് ഇന്ത്യക്കാരുടെ സ്വന്തം മാരുതി. കേവലം സര്‍വീസ് മാത്രമല്ല, മറ്റു വാഹന ബ്രാന്‍റുകളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തിന്‍റെ ഏത് കോണിലും താരതമ്യേന കുറഞ്ഞ വിലയില്‍ പാര്‍ട്സുകള്‍ ലഭിക്കുമെന്നതും മാരുതിയുടെ മാത്രം പ്രത്യേകതയാണ്.




ലോകമൊട്ടാകെയുള്ള കമ്പനികള്‍ കോവിഡ് ഭീതിയില്‍ വറുതിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ മാരുതിയെ അത് കാര്യമായി ബാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ആഗോള വാഹനവിപണി നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്താന്‍ മാരുതിക്കായതും. കാരണം ഇന്ത്യക്കാരുടെ വാഹനസങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന വാഹന ബ്രാന്‍റാണ് മാരുതി സുസൂക്കി.

TAGS :

Next Story