10 ലക്ഷം സിഎൻജി വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി
സിഎൻജിയിലെ വൻ സ്വീകാര്യത കണക്കിലെടുത്ത് ബലേനോ, സിയാസ് തുടങ്ങിയ മോഡലുകളിലും സിഎൻജി എത്രയും പെട്ടെന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഭാവി ഇന്ധനം സിഎൻജിയാണോ ഇലക്ട്രിക് ആണോ എന്ന രീതിയിലുള്ള വിവിധ ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിഎൻജി കാർ നിർമാതാക്കളായ മാരുതി പുതിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്.
10 ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ച് റെക്കോർഡിട്ടരിക്കുകയാണ് മാരുതി. ഓൾട്ടോ, എസ്-പ്രസോ, വാഗൺ ആർ, സെലേറിയോ, ഡിസയർ, എർട്ടിഗ, ഇക്കോ, സൂപ്പർ ക്യാരി, ടൂർ എസ് എന്നീ മോഡലുകളിലാണ് മാരുതി സിഎൻജി വാഗ്ദാനം ചെയ്യുന്നത്. സിഎൻജിയിലെ വൻ സ്വീകാര്യത കണക്കിലെടുത്ത് ബലേനോ, സിയാസ് തുടങ്ങിയ മോഡലുകളിലും സിഎൻജി എത്രയും പെട്ടെന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
മാരുതിയെ കൂടാതെ ഹ്യുണ്ടായി ഐ-10 നിയോസ്, ഓറ ടാറ്റയുടെ ടിയാഗോ, ടിഗോർ എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി നൽകുന്നത്.
Next Story
Adjust Story Font
16