എഞ്ചിന് അസ്വാഭാവികമായ വിറയൽ; പ്രത്യേക സർവീസ് ക്യാമ്പയിനുമായി മാരുതി
ചില മോഡലുകളിലെ കുറച്ച് കാറുകളിലെ എഞ്ചിൻ മൗണ്ടുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
നിങ്ങളുടെ മാരുതി സുസുക്കി കാറിന്റെ എഞ്ചിന് അസ്വാഭാവികമായി വൈബ്രേഷൻ അനുഭവപ്പെടുന്നുണ്ടോ? എന്നാൽ അത് നിങ്ങളുടെ എഞ്ചിൻ മൗണ്ടിന്റെ പ്രശ്‌നമായിരിക്കാം. മാരുതിയുടെ ചില മോഡലുകളിലെ കുറച്ച് കാറുകളിലെ എഞ്ചിൻ മൗണ്ടുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക സർവീസ് ക്യാപയിൻ ആരംഭിച്ചിരിക്കുകയാണ് കമ്പനി.
സിയാസ്, ഡിസയർ, എർട്ടിഗ, ഇഗ്നിസ്, സ്വിഫ്റ്റ്, എക്‌സ് എൽ സിക്‌സ് എന്നീ മോഡലുകളിലെ ചില കാറുകൾക്കാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. വലതു ഭാഗത്തെ എഞ്ചിൻ മൗണ്ടിനാണ് പ്രശ്‌നം ( പാർട്ട് നമ്പർ-11610M72R00) തകരാർ. സർവീസ് സെന്ററിലെത്തിയാൽ ഈ പാർട്ട് മാറ്റിനൽകും.
എഞ്ചിനിൽ നിന്ന് അസ്വഭാവികമായി വൈബ്രേഷൻ അനുഭവപ്പെടുന്ന ഉപഭോക്താക്കൾ തൊട്ടടുത്ത സർവീസ് സെന്ററിലെത്തി തകരാർ പരിഹരിക്കണമെന്ന് മാരുതി ആവശ്യപ്പെട്ടു.
താഴെ പറയുന്ന 2021 ജൂലൈ 22ന് വിൻ കട്ട് ഓഫുള്ള വാഹനങ്ങളാണ് സർവീസ് ക്യാമ്പയനിൽ പങ്കെടുക്കേണ്ടത്.
Ciaz-MA3EXGL1S00437213
Dzire - MA3EJKD1S00C76583
Ertiga - MA3BNC32SMG361698
Ignis - MA3NFG81SMG319333
Swift - MBHCZCB3SMG838412
XL6 - MA3CNC32SMG261516
Adjust Story Font
16