ഇന്ത്യൻ ഇവി വിപണി പിടിക്കാൻ ഹോണ്ടയും; യു-ഗോ ഇന്ത്യയിലേക്ക്
കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച യു-ഗോ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തിയേക്കുമെന്നതാണ് പുതിയ റിപ്പോർട്ട്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി അതിവേഗം കുതിക്കുകയാണ്. സ്റ്റാർട്ടപ്പ് കമ്പനികളോട് മത്സരിക്കാൻ ഹോണ്ട, യമഹ, സുസുക്കി, ഹീറോ മോട്ടോകോർപ്പും തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹനം ഒരുക്കുകയാണ്. ഹോണ്ട 2023 ഓടെ ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലെന്ന വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും പുതിയൊരു നീക്കവുമായാണ് കമ്പനി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച യു-ഗോ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തിയേക്കുമെന്നതാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ ഫയൽ ചെയ്തിട്ടുണ്ട്.
ചൈനയിൽ, ഹോണ്ട മോട്ടോർ ജപ്പാനും ഗ്വാങ്ഷു മോട്ടോഴ്സ് ഗ്രൂപ്പ് കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് യു-ഗോ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ, യു ഗോ രണ്ട് വേരിയന്റുകളിലാണ് വാഹനം വരുന്നത്. ഒന്ന് 1.6bhp ഇലക്ട്രിക് മോട്ടോറും മറ്റൊന്ന് താഴ്ന്ന പവർ ഉള്ള 1bhp മോട്ടോറുമാണ്. ഹബ് മൗണ്ടഡ് മോട്ടോറുമായി വരുന്ന സ്ലോ-സ്പീഡ് സ്‍കൂട്ടര്‍ ആണിത്. രണ്ട് വേരിയന്റുകളും നീക്കം ചെയ്യാവുന്ന 1.44kWh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ ബാറ്ററി പാക്ക് ചേർക്കുന്നതിലൂടെ, റേഞ്ച് 130 കിലോമീറ്ററായി ഇരട്ടിയാക്കും.
വലിയ ഫുട്‌ബോർഡ്, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച്, മോഡ്, സ്പീഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളുള്ള എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, ആന്റി-തെഫ്റ്റ് അലാറം, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് ബ്ലാക്ക് സീറ്റ് എന്നിവയാൽ ചുറ്റപ്പെട്ട ബോക്‌സി എൽഇഡി ഹെഡ്‌ലാമ്പുള്ള മുൻഭാഗം എന്നിവയാണ് ഹോണ്ട യു-ഗോയിലെ പ്രധാന സവിശേഷതകൾ.
Adjust Story Font
16