മാരുതി സുസുക്കിയിൽ നിന്ന് പുതിയ ക്രോസ് ഓവർ മോഡൽ വരുന്നു!!ബലേനോ ക്രോസ് ?
പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് കോംപാക്ട് എസ്.യു.വികൾക്ക് സമാനമായ 16 ഇഞ്ച് ടയറുകളാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.
കടപ്പാട്: ടൈസ് ഓഫ് ഇന്ത്യ
ഈ വർഷം മാരുതി സുസുക്കി പുതിയ വാഹനങ്ങളുടെ നിരകൊണ്ട് ഞെട്ടിച്ച വർഷമാണ്. സെലേറിയോ മുതൽ ഇപ്പോൾ ഗ്രാൻഡ് വിറ്റാരയിൽ എത്തിനിൽക്കുന്നു ആ പുത്തൻ വരവുകൾ. ഇപ്പോൾ കൂപ്പെ ഡിസൈനിലുള്ള ക്രോസ് ഓവർ എസ്.യു.വി വിഭാഗത്തിലേക്കും ഇപ്പോൾ മാരുതി സുസുക്കി കടക്കുകയാണ്.
ബലേനോ എന്ന ഹാച്ച് ബാക്ക് മോഡലിന്റെ അടിസ്ഥാനമാക്കിയാണ് YTB എന്ന കോഡ് നാമം നൽകിയ മോഡൽ നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ ടെസ്റ്റിങ് സ്‌റ്റേജിലിലുള്ള ചിത്രങ്ങൾ ടൈസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്.
പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് കോംപാക്ട് എസ്.യു.വികൾക്ക് സമാനമായ 16 ഇഞ്ച് ടയറുകളാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. ചരിഞ്ഞിറങ്ങുന്ന വിൻഡ് സ്‌ക്രീനിന്റെ വശങ്ങളിലാണ് ടെയിൽ ലാമ്പ്. ടെയിൽ ഗേറ്റിന് ഫ്‌ളാറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. വലിപ്പമുള്ള പിൻ ബംബറുള്ള മോഡലിന് ഷാർക്ക് ഫിൻ ആന്റിനയമുണ്ട്. മുന്നിലേക്ക് വന്നാൽ പുതിയ ഗ്രിൽ ഡിസൈനും എൽഇഡി ഹെഡ്‌ലാമ്പ് ഡിആർഎൽ യൂണിറ്റും കാണാൻ സാധിക്കും.
നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോട് മത്സരിക്കുന്ന ഈ മോഡൽ ബലേനോയുടെ മുകളിലായാണ് കമ്പനി പ്ലേസ് ചെയ്യുന്നത്. ബലേനോ ക്രോസ് എന്ന് വാഹനത്തിന് പേര് നൽകുമെന്നാണ് കരുതപ്പെടുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ മാത്രമേ യഥാർഥ രൂപവും ഫീച്ചറുകളും കമ്പനി പുറത്തുവിടുകയുള്ളൂ.
Adjust Story Font
16