Quantcast

വാഹന മേഖലയില്‍ പരിഷ്കാരം വരുന്നു; പുതിയ വാഹനങ്ങള്‍ക്ക് 10 ശതമാനം വരെ വില കൂടാന്‍ സാധ്യത

പ്രീമിയം വാഹനങ്ങളുടെ വിലയുടെ കാര്യത്തിൽ പുതിയ വിധി മൂന്നിരിട്ടി വരെ വർധനവ് ഉണ്ടാക്കിയേക്കാം.

MediaOne Logo

Web Desk

  • Published:

    3 Sep 2021 3:27 PM GMT

വാഹന മേഖലയില്‍ പരിഷ്കാരം വരുന്നു; പുതിയ വാഹനങ്ങള്‍ക്ക് 10 ശതമാനം വരെ വില കൂടാന്‍ സാധ്യത
X

പുതിയ വാഹനങ്ങൾക്ക് 10 ശതമാനം വരെ വിലകൂടിയേക്കാൻ സാധ്യത. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയോ സെമി കണ്ടക്ടർ ക്ഷാമമോ അല്ല ഇത്തരത്തിൽ വില വർധനവിലേക്ക് നയിക്കുന്നത്. വാഹന ഇൻഷൂറൻസാണ് ഇത്തവണ വാഹന വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്ന ഘടകം. അടുത്തിടെ പുറത്തുവന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് വില വർധനവിന് കാരണമായേക്കാവുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധി അനുസരിച്ച് ഇനി മുതൽ എല്ലാ വാഹനങ്ങൾക്കും ബംബർ ടു ബംബർ ഇൻഷൂറൻസ് നിർബന്ധമാണ്. നിലവിലെ നിയമമനുസരിച്ച് വാഹനം മൂലം കാൽനടയാത്രക്കാർക്കോ മറ്റു വാഹനങ്ങൾക്കോ യാത്രക്കാർക്കോ പരിരക്ഷ നൽകുന്ന തേർഡ് പാർട്ടി ഇൻഷൂറൻസ് മാത്രമാണ് നിർബന്ധം.

ഫുൾ കവർ അഥവാ ബംബർ ടു ബംബർ ഇൻഷൂറൻസ് നിർബന്ധമാക്കിയാൽ വാഹനത്തിന്റെ വിലയിൽ വൻ വർധനവുണ്ടാകും. പ്രീമിയം വാഹനങ്ങളുടെ വിലയുടെ കാര്യത്തിൽ ഇത് മൂന്നിരിട്ടി വരെ വർധനവ് ഉണ്ടാക്കിയേക്കാം. വിഷയത്തിൽ ഐ.ആർ.ഡി.എ കോടതി വിധി പഠിച്ചശേഷം വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story