Quantcast

ഈ സ്പീഡ് ക്യാമറയിൽ ഒച്ചയും കിട്ടും മിഷ്ടർ; അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ സ്പീഡ് ക്യാമറ പിടികൂടും

ആദ്യപ്രാവശ്യം പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് അംഗീകൃത കേന്ദ്രങ്ങളിലെത്തി വാഹനത്തിന്റെ ശബ്ദം കുറച്ച് പിഴയിൽ നിന്ന് രക്ഷപ്പെടാം.

MediaOne Logo

Web Desk

  • Published:

    22 Feb 2022 2:51 AM GMT

ഈ സ്പീഡ് ക്യാമറയിൽ ഒച്ചയും കിട്ടും മിഷ്ടർ; അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ സ്പീഡ് ക്യാമറ പിടികൂടും
X

കാതടിപ്പിക്കുന്ന ശബ്ദവുമായി പോകുന്ന വാഹനങ്ങളെ പിടിക്കാൻ എന്ത് ചെയ്യും ? പലപ്പോഴും കടുത്ത ശബ്ദ മലിനീകരണത്തിനാണ് ഈ വലിയ ശബ്ദം വഴിവെക്കാറുള്ളത്. എന്നാൽ ഇത്തരം വാഹനങ്ങളെ പിടികൂടാൻ പുതിയ വഴിയുമായി ഇറങ്ങിയിരിക്കുകയാണ് അമേരിക്കൻ നഗരമായ ന്യൂയയോർക്ക്. സംഭവം പഴയ സ്പീഡ് ക്യാമറ തന്നെ പക്ഷേ അതിലേക്ക് അവർ ഒരു കാര്യം ' ഇൻഞ്ചക്ട് ' ചെയ്തു- ഒരു മൈക്രോഫോൺ.

അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ ഈ സംവിധാനം പിടികൂടി നോട്ടീസയക്കും. ഇത്തരത്തിൽ ആദ്യപ്രാവശ്യം പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് അംഗീകൃത കേന്ദ്രങ്ങളിലെത്തി വാഹനത്തിന്റെ ശബ്ദം കുറച്ച് പിഴയിൽ നിന്ന് രക്ഷപ്പെടാം.

ഉയർന്ന ശബ്ദത്തിന് രണ്ടാം തവണയും പിടിക്കപ്പെട്ടാൽ 875 യുഎസ് ഡോളറാണ് പിഴ. (65,319 ഇന്ത്യൻ രൂപ). വീണ്ടും പിടിക്കപ്പെട്ടാൽ പിഴ ഇനിയും കൂടും. മൈക്രോഫോണും ഒരു ഡെസിബൽ മീറ്ററും ക്യാമറയും അടങ്ങുന്നതാണ് ഈ സംവിധാനം. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ നടപ്പിലാക്കിയ സംവിധാനം ഈ വർഷം ജൂൺ വരെ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. അതിനു ശേഷം മാത്രമേ ഈ സംവിധാനം അമേരിക്കയിൽ എല്ലായിടത്തും നടപ്പിലാക്കുമോ എന്ന് തീരുമാനിക്കുകയുള്ളൂ.

TAGS :

Next Story