സ്കൂട്ടറിന് പിറകെ ഇലക്ട്രിക് കാറുമായി ഒല
ഇലക്ട്രിക്ക് സ്‌കൂട്ടറുകൾക് ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു ചുവടുവെപ്പുമായി ഒല. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപഭോതാക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയ കമ്പനി പുതിയ പ്രഖ്യാപനവുമായി വാർത്തകളിൽ നിറയുകയാണ്. ഒല ഇലക്ട്രിക് കമ്പനി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുകയാണെന്നു കമ്പനി സി.ഇ.ഓ ഭാവിഷ് അഗർവാൾ സൂചന നൽകി.
തന്റെ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെയും ടാറ്റ നെക്സൺ ഇലക്ട്രിക് കാറിന്റെയും ട്വിറ്ററിൽ ആകാശ് തിവാരി എന്നയാൾ പോസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ച ഭാവിഷ് ഇനി മാറേണ്ടത് ഒല ഇലക്ട്രിക് കാറുകളിലേക്കാണെന്നും ഇന്നലെ ട്വിറ്ററിൽ കുറിച്ചു.
നിങ്ങൾക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയുമോയെന്ന ചോദ്യവുമായി കാറിന്റെ മാതൃകയുടേതെന്ന് കരുതുന്ന ചിത്രം അദ്ദേഹം ഇന്ന് ട്വിറ്ററിൽ പങ്കുവെച്ചു.
Summary : Ola Electric CEO Hints Electric Car: Next Big Step For Ola?
Adjust Story Font
16